
കണ്ണൂർ : നൗഷാദ് ബ്ളാത്തൂർ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.പ്രവർത്തന മികവിന്റെ അംഗീകാരം കൂടിയാണ് ഈ നിയമനം .K S U മുൻ സംസ്ഥാന ഭാരവാഹി,യൂത്ത് മുൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,ഇപ്പോൾ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ്(A I U W C) കണ്ണൂർ ജില്ലാ പ്രസിഡന്റ്,സർ സയ്യിദ് കോളേജ് അലുംനി അസോസിയേഷൻ തളിപ്പറമ്പ് റീജണൽ പ്രസിഡൻറ്,വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡന്റ് അസോസിയേഷൻ പ്രസിഡന്റുമായി, പ്രവർത്തിക്കുന്ന നൗഷാദ് ബ്ളാത്തൂർ നല്ലൊരു സംഘാടകനും പ്രാസംഗികനുമാണ് .
ലളിതമായ പെരുമാറ്റം,സ്നേഹപൂർവ്വമായ ഇടപെടൽ, എത്ര തിരക്ക് ആണെകിലും ഒരു കാര്യം ഏൽപ്പിച്ചാൽ വളരെ കൃത്യമായി കാര്യങ്ങൾ ചെയ്യാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ എന്ന വിശേഷണങ്ങൾ ആണ് നൗഷാദ് ബ്ളാത്തൂരിനെ രാഷ്ട്രീയക്കാരിൽ വ്യത്യസ്തനാക്കുന്നത് .തെറ്റുകൾ ആരുടെ മുഖത്ത് നോക്കിയും തുറന്ന് പറയാനുളള ചങ്കൂറ്റം, ശക്തമായ നിലപാട്,ആത്മാർത്ഥവും സത്യസന്ധവുമായ പ്രവർത്തനം,തൻെറ വ്യക്തിപരമായ ബുദ്ധിമുട്ടുകൾക്കിടയിലും പാവപ്പെട്ടവർക്കും രോഗികൾക്കുളള സഹായങ്ങൾ, കൂടെ നിൽക്കുന്നവർ കൂട് മാറിയപ്പോൾ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് തൻെറ കൈ പിടിച്ച് നേതൃനിരയിലേക്ക് ഉയർത്തിവരോടൊപ്പം ലാഭ നഷ്ട കണക്ക് നോക്കാതെ കൂടെ നിക്കുന്നവൻ എന്നാണ് ഉ സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നതും. രാഷ്ട്രീയ പൊതുരംഗത്ത് വളർന്നു വരുന്ന യുവ നേതാവാണ് നൗഷാദ് ബ്ളാത്തൂർ .