കോട്ടയം: പ്രശസ്ത നോവലിസ്റ്റ് ജോയിസി(ജോസി വാകമറ്റം)യുടെ മകന്‍ ബാലു ജോയിസി(23) വാഹനാപകടത്തില്‍ മരിച്ചു. ബാംഗ്ലൂരിലെ ഹമ്മനഹള്ളിയിൽ വച്ച് വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്.ബാംഗ്ലൂരിലെ ഐടി കമ്പനിയിലെ ജോലി അവസാനിപ്പിച്ച് യുകെയിലേക്ക് പോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രി 9 മണിയോടെ കോട്ടയം നട്ടാശേരി വായനശാലയ്ക്ക് സമീപമുള്ള ചൊവ്വാറ്റുകുന്നേല്‍ വസതിയില്‍ എത്തിക്കും.
ഇടുക്കി മുരിക്കാശേരി ഇടയാല്‍ കുടുംബാംഗം സാലമ്മയാണ് മാതാവ്. സഹോദരങ്ങള്‍ മനു ജോയിസി (സീരിയല്‍ സംവിധായകന്‍), മീനു, സാനു. പാലാ തീക്കോയി സ്വദേശിയായ ജോയിസിയുടെ കുടുംബം ഏറെക്കാലമായി കോട്ടയത്താണ് താമസം. സംസ്‌കാരം ഞായറാഴ്ച 2.30ന് പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക