മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒലിച്ചോടിയ പ്രവാസിയുടെ ഭാര്യ പോലീസ് പിടിയില്‍. തൃശ്ശൂര്‍ അന്തിക്കാട് സ്വദേശിയായ പ്രവാസി യുവാവിന്റെ ഭാര്യയാണ് ഭര്‍ത്താവിന്റെ സ്വര്‍ണ്ണവും പണവും കൈക്കലാക്കി ഗുണ്ടാ നേതാവായ കാമുകനൊപ്പം ഒളിച്ചോടിയത് . സോഷ്യല്‍ മീഡിയയിലൂടെയാണ് പുഴുവില്‍ സ്വദേശിനിയായ യുവതി ആലപ്പുഴ മായിത്തറ അരുണിനെ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയമാവുകയും ഇരുവരും ഒളിച്ചോടുകയുമായിരുന്നു. ഭര്‍ത്താവിന്റെ പക്കലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വര്‍ണവും കൈക്കലാക്കിയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.
അരുണിനെതിരേ പാലക്കാട് ,ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ മലപ്പുറം എന്നിവിടങ്ങളില്‍ നിരവധി കേസുകളുണ്ടെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇരുവരും പിടിയിലായത്.