ഇടതു മുന്നണി ജനവിധി മാനിക്കണം , ആക്രമ രാഷ്ട്രീയവും അപവാദ പ്രചാരണവും നിര്‍ത്തണം . ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി

IMG_4551ദമ്മാം . അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തന ശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇടതു മുന്നണിതയ്യാറാകണമെന്ന് ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി അരുവിക്കര ഉപതിരഞ്ഞെടുപ്പ് വിജയം വിലയിരുത്താന്‍ ചേര്‍ന്ന സൗഹൃദ സമ്മേളനം ആവിശ്യപെട്ടു .
യു ഡി എഫ് സര്‍ക്കാരിനെതിരെ നിരന്തരം നടത്തുന്ന അപവാദ പ്രചാരണവും നേതാകളെ വ്യക്തി ഹത്യ നടത്തുന്ന ബ്ലാക്ക് മെയില്‍ രാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതിന് തെളിവാണ് അരുവിക്കര ഉപതിരെഞ്ഞെടുപ്പ് ഫലം എന്ന് സമ്മേളനം അഭിപ്രായപെട്ടു .
ബാര്‍ മുതലാളി മാരെയും സരിതയും കൂട്ടു പിടിച്ചു കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയവര്‍ക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കി .

IMG_4552കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ കൊണ്ട് ഇടതു മുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന സി പി എം മാറിയില്ലെങ്കില്‍ ബംഗാളിലെ അവസ്ഥ കേരളത്തിലും സംഭവിക്കും , വ്യക്തി വൈരാഗ്യവും അസൂയ യുമുള്ള നേതാവായി വി എസ് അച്ചുതാനന്ദന്‍ അധപ്പതിച്ചു , തിരെഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയന്‍ ഒരിക്കല്‍ കൂടി പരാജയമാണെന്ന് തെളിഞ്ഞു .ജനകീയ നേതാവായ ഉമ്മന്‍‌ചാണ്ടി നടത്തുന്ന വികസന പ്രവര്‍ത്തങ്ങള്‍ക്കും . യു ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ദതികള്‍ക്കുമുള്ള അംഗീകാരമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി അഭിപ്രായപെട്ടു . തിരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്ത മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി , കെ പി സി സി പ്രസിഡണ്ട്‌ വി എം സുധീരന്‍ , അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവരെ യോഗം അഭിനന്ദിച്ചു .ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ശബരീനാഥി നെ യോഗം അഭിനന്ദിച്ചു . സി പി എം ന്‍റെ ആക്രമ രാഷ്ട്രീയ ത്തിന് ജനാധിപത്യ രീതിയില്‍ മറുപടി നല്‍കിയ അരുവിക്കരയിലെ ജനങ്ങളോട് ഓ ഐ സി സി നന്ദി അറിയിച്ചു .
ദമ്മാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സൗഹൃദ സദസ്സില്‍ റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല അധ്യക്ഷത വഹിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓ ഐ സി സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ പി എം നജീബ് സമ്മേളനം ഉത്ഘാടനം ചെയ്തു ,അഹമദ് പുളിക്കല്‍ , സി .അബ്ദുള്‍ ഹമീദ് , അഡ്വ. കെ വൈ സുധീന്ദ്രന്‍ , ഇ കെ സലിം , മിനി ജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . അഡ്വ നൈസാം നഗരൂര്‍ സ്വാഗതവും , ചന്ദ്ര മോഹന്‍ നന്ദിയും പറഞ്ഞു 

Top