അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ അനിശ്ചിതമായി തുടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് നടത്തിയ സഖ്യ സാധ്യത ശ്രമങ്ങളെല്ലാം പൂർത്തിയാകാതെ അവസാനിക്കുന്നതിനിടെ എൻഡാ കെനിക്കെതിരെ വീണ്ടും വിമർശനം ഉയർത്തി ഫിന്നാഫെയിൽ നേതാവ് ജെറി ആഡംസ് രംഗത്ത് എത്തിയതോടെയാണ് സഖ്യ ശ്രമങ്ങൾ വീണ്ടും വിവാദത്തിലായത്.
ഫിന്നാഫെയിൽ തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളൊന്നുംതന്നെ പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്രരെയും അദ്ദേഹം വിമർശനശരങ്ങൾ കൊണ്ടുമൂടി.
രാജ്യത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ആഡംസ് തുറന്നടിച്ചത്. ഒരു ശരിയായ റിപ്പബ്ലിക്, താമസസൗകര്യമില്ലായ്മ, ഹോസ്പിറ്റൽ അത്യാഹിത വിഭാഗങ്ങളിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന് ശേഷം രാജ്യ നന്മയ്ക്കു വേണ്ടി ഫിന്നാ ഫെയിലും, ഫൈൻ ഗായേലും തങ്ങൾ ചർച്ചയ്ക്കു ശ്രമിച്ചിരുെന്നങ്കിലും ഇരു പാർട്ടികളും അതിനു തയ്യാറായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിന്നാഫെയിൽ നേതാവ് മൈക്കൽ മാർട്ടിനു നേരെയും ആഡംസ് വിമർശനമുയർത്തി. ഫിന്നാഫെയിലിനു വോട്ട് നൽകിയവർ ഫൈൻ ഗായേലിനെ വീണ്ടും അധികാരസ്ഥാനത്തേയ്ക്ക് കൊണ്ടു വരാനല്ല അങ്ങനെ ചെയ്തതൊയിരുന്നു ആഡംസ് പറഞ്ഞത്. മാർട്ടിൻ ഇപ്പോൾ ശ്രമിക്കുന്നത് അതിനാണ്. വാട്ടർ ചാർജ്ജ് ഇല്ലാതാക്കും എന്ന ഫിന്നാഫെയിലിന്റെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
സ്വതന്ത്രരെയും വെറുതെ വിട്ടില്ല ആഡംസ്. ഭരണമാറ്റത്തിനു വേണ്ടി സ്വതന്ത്രർക്ക് ജനങ്ങൾ വോട്ട് ചെയ്‌തെങ്കിലും ആ സ്വതന്ത്രർ ഇപ്പോൾ ഫിന്നാഫെയിലിനും ഫൈൻഗായേലിനും ഒപ്പം ചേർന്നിരിക്കുകയാണ്. അപ്പോൾ അവരെങ്ങനെ സ്വതന്ത്രരാകും ആഡംസ് ചോദിച്ചു.
ഷിൻ ഫെിന്നിനെ അനുകരിക്കാനാണ് ഫിന്നാഫെയിലിന്റെ ശ്രമമെന്ന് പാർട്ടി ഡെപ്യൂട്ടി ലീഡർ മേരി ലൂ മക്‌ഡൊണാൾഡും വിമർശനമുന്നയിച്ചു. ഷിൻ ഫെിന്റെ ആശയമായിരുന്ന വാട്ടർ ചാർജ്ജ് സ്വതന്ത്ര കമ്മീഷൻ പരിശോധിക്കുക എന്ന ആവശ്യം ഫിന്നാഫെയിലും ഉയർത്തിയതിനെത്തുടർന്നായിരുന്നു മേരിയുടെ ഈ വിമർശനം.