മസ്‌ക്കറ്റ്: ഒമാനിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചു. ലുലു ജീവനക്കാരായ ജില്‍ഷാദും ശിഫ എന്ന കുട്ടിയുമാണ് മരിച്ച മലയാളികള്‍. ഒമാനില്‍ നിന്നും സലാലയിലേക്ക് പോയ ബസും, എതിര്‍ ദിശയില്‍ നിന്നും വന്ന കാറും ഹൈമയില്‍ വച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുക ആയിരുന്നു. മസ്‌കത്തിലെ ലുലുവിലെ ജീവനക്കാരുടെ കുടുംബം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷത്തിനായി സലാലയിലേക്ക് പോകുകയായിരുന്ന ലുലു ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.