പെരുന്നാള്‍ ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുമ്പോഴും മറ്റും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം പെരുന്നാള്‍ ദിനങ്ങളില്‍ ദുബായില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ റോന്ത് ചുറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പെരുന്നാളില്‍ പടക്കങ്ങളും മറ്റും പൊട്ടിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് ഷാര്‍ജ പോലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. കുട്ടികളെ മാത്രമായി ഇത്തരത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിക്കരുത്.
മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇത്തരം ആഘോഷങ്ങള്‍ പാടുള്ളൂവെന്നും പോലീസ് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഒരു വീഡിയോയും ഷാര്‍ജ പോലീസ് പുറത്തിറക്കിയിട്ടുണ്ട്.പെരുന്നാള്‍ ദിനങ്ങളില്‍ ഗവണ്‍മെന്‍റ് ഓഫീസുകള്‍ക്കെല്ലാം അവധിയാണെങ്കിലും ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍മാര്‍ കര്‍മനിരതരായിരിക്കും.
വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനാണിത്. റസ്റ്റോറന്‍റുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഈ ദിനങ്ങളില്‍ പരിശോധന തുടരും. ഏതെങ്കിലും ഭക്ഷ്യവിതരണ കേന്ദ്രത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 800 900 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.