ബ്രക്‌സിറ്റ് ഫോൾ ഔട്ട്: അയർലൻഡിലെ നിരവധി ജോലികൾ പിരിച്ചുവിടൽ ഭീഷണിയിൽ

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാൻ തീരുമാനിച്ച ബ്രക്‌സിറ്റ് മൂലം അയർലൻഡിലെ തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധിയെന്നു റിപ്പോർട്ട്. കറൻസി പ്രതിസന്ധിയാണ് രാജ്യത്ത് ഏറ്റവും ശക്തമായ രീതിയിൽ നില നിൽക്കുന്നതെന്നും, ഇത് വൻകിട – ചെറുകിട വ്യവസായങ്ങളെ അടക്കം പ്രതിസന്ധിയിലാക്കുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
ഐബിഇസി പോയിന്റ് അധികൃതരാണ് ഇതു സംബന്ധിച്ചുള്ള ആശങ്കകൾ ആദ്യം പുറത്തു വിട്ടത്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി ശക്തമായ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കേന്ദ്രീകൃതമായ നാഷണൽ റെസ്‌പോൺസ് ആവശ്യമാണെന്നും സർക്കാരിനോടു രാജ്യത്തെ വ്യവസായ മേഖലയിലെ വിവിധ കമ്പനി പ്രതിനിധികൾ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഏറ്റവും ശക്തമായി നിന്നിരുന്ന കമ്പനികൾ പോലും ബ്രക്‌സിറ്റിനെ തുടർന്നു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയതോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്നാണ് റിപ്പോർട്ടത്. ഇതേ തുടർന്നാണ് വിവിധ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാരെ പിരിച്ചു വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്തന്. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ശക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top