സുന്ദരിയായ ട്യൂണിഷ്യന്‍ യുവതിയുടെ ബ്ലാക്‌മെയിലിങില്‍ കുടുങ്ങി മലയാളി യുവാവ്; വീഡിയോ ചാറ്റിങ് റെക്കോര്‍ഡ് ചെയ്തത് നാട്ടുകാരെ കാണിക്കുമെന്ന് സുന്ദരിയുടെ മുന്നറിയിപ്പ്

GULFദോഹ: ട്യൂണിഷ്യന്‍ സുന്ദരിയുമായി ചങ്ങാത്തം കുടിയപ്പോള്‍ മലയാളി യുവാവ് ഇത്രവലിയ കുഴിയിലാണ് പെടുകയെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. ചാറ്റിങ്ങിലൂടെ തുടങ്ങിയ സൗഹൃദം വിഡിയോ കാളിങ്ങിലേക്കും പരിധിവിട്ടും പോയപ്പോള്‍ മലയാളി പിടിച്ച പുലിവാലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദോഹയിലെ യുവാവിന്റെ ദുരവസ്ഥ പ്രവാസികളായ മറ്റ് മലയാളി യുവാക്കള്‍ക്കും ഒരു അനുഭവപാഠമാണ്. ഓണ്‍ലൈന്‍ ചാറ്റിംഗിന്റെ ലോകത്ത് ഇടപെടുമ്പോള്‍ ബ്ലാക്‌മെയിലിങില്‍ കുടുങ്ങുകയാണെന്ന് ഓര്‍ത്താല്‍ നന്ന് ഇങ്ങനെ ഓണ്‍ലൈന്‍ ചാറ്റിങ്ങിന്റെ ചതിക്കുഴിയില്‍ വീണ് പണവും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഉറക്കമൊഴിച്ചിരിക്കയാണ് ദോഹയിലെ മലയാളി യുവാവ്.

ഖത്തറിലെ നിര്‍മ്മാണക്കമ്പനിയിലെ ഫോര്‍മാനായ യുവാവാണ് ചാറ്റിങ് കെണിയില്‍ കുടുങ്ങിയത്. അതിരുകടന്ന രീതിയില്‍ ഓണ്‍ലൈന്‍ ചാറ്റിങ് പുരോഗമിച്ചതോടെയാണ് യുവാവ് പെട്ടത്. മാനം പോകാതിരിക്കാന്‍ യുവതി ആവശ്യപ്പെടുന്ന പണം നല്‍കേണ്ട അവസ്ഥയിലാണ് യുവാവിപ്പോള്‍ ഒഴിവു വേളയില്‍ ഓണ്‍ലൈന്‍ ചാറ്റിങ് യുവാവിന്റെ സ്ഥിരം ശീലമായിരുന്നു. അതിനിടയില്‍ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട ടുണീഷ്യക്കാരിയുമായി സൗഹൃദത്തിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൈപ്പ വഴി നേരില്‍ കണ്ട് സംസാരിക്കുന്ന വിധത്തിലേക്ക് ആ ബന്ധം വളര്‍ന്നു. ഇങ്ങനെ പരിചയം മുറുകിയപ്പോള്‍ യുവതിയുടെ ആവശ്യനുസരണം അല്‍പ്പം അതിരുവിട്ട പ്രകടനവും യുവാവ് നടത്തി. ഇങ്ങനെയുള്ള യുവാവിന്റെ പ്രകടനങ്ങള്‍ യുവതി കമ്പ്യൂട്ടറില്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ബന്ധം ഉറപ്പിക്കാന്‍ തന്റെ ഫോണ്‍നമ്പറും സാമൂഹിക മാദ്ധ്യമത്തിലെ വിലാസവും യുവാവ് കൈമാറിയിരുന്നു.

സാമൂഹിക മാദ്ധ്യമത്തില്‍നിന്ന് യുവാവിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിലാസം യുവതി ശേഖരിച്ചു. വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് മാനം കെടുത്താതിരിക്കാന്‍ യുവതി 500 ഡോളര്‍ ആവശ്യപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ടത് യുവാവ് തിരിച്ചറിഞ്ഞത്. യുവാവ് വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വീഡിയോ ദൃശ്യവും സുഹൃത്തുക്കളുടെ വിലാസവും അയച്ച് പണം അയച്ചില്ലെങ്കില്‍ ഒറ്റക്ലിക്കില്‍ മാനംകളയുമെന്നായി ഭീഷണി.

Top