ഡബ്ലിന്‍: കാര്‍ലോ ടൗണില്‍ സ്വവര്‍ഗ പങ്കാളികളെ കണ്ടെത്തുന്നതിനുള്ള മേളയ്ക്ക് ഇന്ന് തുടക്കമാകുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടി. വിനോദ സ!ഞ്ചാരമേഖലയില്‍ പരിപാടിക്ക് കല്‍പ്പിക്കപ്പെടുന്നത് വന്‍ പ്രാധാന്യമാണ്. സ്വവര്‍ഗാനു രാഗം പ്രകടമാക്കുന്ന സമൂഹത്തോടുള്ള പെരുമാറ്റം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സൂക്ഷമമായി വിലയിരുത്തപ്പെടും. അതുവഴി സ്വവര്‍ഗാനുരാഗമുള്ളവരെ ആകര്‍ഷിക്കാനും ടൂറിസം മേഖലയ്ക്ക് ഇത് നേട്ടമാവുകയും ചെയ്യുമോ എന്നാണ് സമ്പത് രംഗം ഉറ്റ് നോക്കുന്നത്.
യുകെയില്‍ നിന്നുള്ള ബസ്ഫീഡ്, ഗാര്‍ഡിയന്‍, ഹഫ്‌ലിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളുടെ പ്രതിനിധികള്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് മാത്രമായി ഓണ്‍ലൈനില്‍ ഉള്ള വായനക്കാര്‍ 77 മില്യണ്‍ വരും. പരിപാടികള് ടിവി പ്രക്ഷകരായി യുഎസില്‍ 40 മില്യണ്‍ ജനങ്ങള്‍ വേറെയും വീക്ഷിക്കും!.
‘ഗേ വാക്കിങ് ടൂര്‍ ‘ ഡബ്ലിനില്‍ കഴിഞ്ഞ ദിവസം പരിപാടിയുടെ ഭാഗമായി നടന്നിരുന്നു. തുടര്‍ന്ന് നഗരത്തില്‍ രാത്രിയും ചെലവഴിച്ചു. ഇന്ന് വൈകീട്ട് ഔട്ടിങായിരിക്കും പരിപാടി. മൂന്നാം വര്‍ഷമാണ് ഫെസ്റ്റീവല്‍ നടക്കുന്നത്. ഞായറാഴ്ച്ചവരെ പരിപാടികളുണ്ട്. വിവാഹതുല്യതാ ഹിതപരിശോധനയ്ക്ക് അയര്‍ലന്‍ഡ് അനൂകൂലമായി തീരുമാനമെടുത്തതോടെ അന്താരാഷ്ട്ര തലത്തില്‍ വന്‍ ശ്രദ്ധ കൈവിന്നിട്ടുണ്ട് . ഇത് എല്‍ജിബിടി ടൂറിസം മേഖലയ്ക്ക് അനുകലൂമായി മാറ്റാനാകുമോ എന്നാണ് ശ്രമിക്കുന്നത്. തമാശയും സംഗീതവും നൃത്തവും തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
എല്‍ജിബിടി ടൂറിസം അയര്‍ലന്‍ഡിന് നിലവില്‍ 2.3 മില്യണ്‍ യൂറോയെങ്കിലും ദിനം പ്രതി നേടികൊടുക്കുന്നതായാണ് കണക്കാക്കുന്നത്.