സ്വന്തം ലേഖകൻ
ഡബ്ലിൻ :രാജ്യത്തെ ആകെ സമ്പത്തിന്റെ 53.3%വും സമൂഹത്തിലെ ഉന്നതരായ 10% പേരുടെ കയ്യിൽ എന്ന റിപ്പോർട്ട്.
ദാരിദ്ര്യരേഖയ്ക്കു കീഴിൽ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തിലും അയർലണ്ടിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2008ൽ 6.3% ആയിരുന്നു ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണമെങ്കിൽ 2014 ഇത് 11.2% ആയി ഉയർന്നു. പബ്ലിക് എജ്യുക്കേഷൻ ചാരിറ്റിയായ ടി.എ.എസ്.സി (തിങ്ക് ടാങ്ക് ഫോർ ആക്ഷൻ ഓൺ സോഷ്യൽ ചെയ്ഞ്ച്) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. അയർലണ്ടിലെ സമൂഹത്തിൽ സാമ്പത്തിക തുല്യത ഇല്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ കുട്ടികൾക്ക് പ്രധാനമായും ആവശ്യമായത് അഞ്ചു കാര്യങ്ങളാണ് എന്നും റിപ്പോർട്ട് പറയുന്നു; സുരക്ഷിതത്വം, ഭക്ഷണം, വീട്, സ്‌നേഹം, വിദ്യാഭ്യാസം എന്നിവയാണ് അവ. രാജ്യത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ ശമ്പളം ലഭിക്കുന്നില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ശമ്പളങ്ങൾ തമ്മിൽ 13.9% വ്യത്യാസമുണ്ട്.