റിയാദ്: പടിഞ്ഞാറന്‍ സൗദിയില്‍ ബസ് അപകടത്തില്‍പെട്ട് 35 വിദേശികള്‍ മരിച്ചു. ഏഷ്യൻ, അറബ് വംശജരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല .മദീനയിലേക്ക് തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.ഹിജ്‌റ റോഡില്‍ മദീനയ്ക്ക് 180 കിലോമീറ്റര്‍ അകലെയായിരുന്നു അപകടമുണ്ടായത്. ബസ്സില്‍ ഏഷ്യന്‍ അറബ് വംശജരാണ് കൂടുതലായും ഉണ്ടായിരുന്നത്. ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകരാണ് ബസ്സില്‍ കൂടുതലായുമുണ്ടായിരുന്നത് എന്നാണ് അനൗദ്യോഗിക വിവരം. ബസ്സില്‍ ഇന്ത്യാക്കാരുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.
അപകടം നടന്നതിന് പിന്നാലെ ബസിന് പൂര്‍ണമായും തീ പിടിക്കുകയായിരുന്നു. 50 പേരായിരുന്നു ബസ്സിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നാല് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വാദി ഫറഅ്, അല്‍ഹംന ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.