7.2 ബില്ല്യൺ യൂറോയുടെ ബാങ്ക് തട്ടിപ്പ്; മൂന്നു ബാങ്ക് എക്‌സിക്യുട്ടീവുകൾക്കു തടവ്

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: 2008 ൽ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് നടന്ന 7.2 ബില്ല്യൺ സാമ്പത്തിക തിരിമറിയുടെ പേരിൽ മൂന്നു ബാങ്ക് ജീവനക്കാർക്കു കഠിന തടവ്. രണ്ടു മുതൽ മൂന്നര വർഷം വരെ തടവാണ് മൂന്നു ബാങ്ക് എക്‌സിക്യുട്ടീവുമാർക്കു അയർലൻഡിൽ ഇപ്പോൾ വിധിച്ചിരിക്കുന്നത്. മുൻ ആൻഗ്ലോ ഐറിഷ് ബാങ്ക് എക്‌സിക്യുട്ടീവ് ജോൺ ബൗ, വില്ലി മക്കാർട്ടി, മുൻ ഐറിഷ് ലൈഫ് ആൻഡ് പെർമനന്റ് ചീഫ് എക്‌സിക്യുട്ടീവ് ഡെന്നിസ് കേസി എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്.
പൊതുജനങ്ങളെ ട്രൂ ഹെൽത്ത് ആൻഗ്ലോയുടെ പേരിൽ തെറ്റിധരിപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ പൊതുജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ജ്ഡ്ജ് മാർട്ടിൻ ട്രൂലാനാണ് കഴിഞ്ഞ ദിവസം വിഷയത്തിൽ വിധി പ്രഖ്യാപിച്ചത്. ബോയേയെ രണ്ടു വർഷത്തേയ്ക്കും, മക്കാർട്ടേയെ മൂന്നര വർഷത്തേയ്ക്കും, കേസിയയെ രണ്ടു വർഷവും ഒൻപതു മാസത്തേയ്ക്കുമാണ് ഇപ്പോൾ കോടതി ശിക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, തങ്ങൾക്കെതിരായി നടന്നത് ഗൂഡാലോചനയാണെന്ന വാദമാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. നിക്ഷേപകരെ തെറ്റിധരിപ്പിക്കാൻ വേണ്ടി മൂന്നു പേരും ചേർന്ന് തെറ്റായ കണക്കുകൾ സൃഷ്ടിച്ചെടുത്തതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2008 മാർച്ചിനും സെപ്റ്റംബറിനും ഇടയിൽ 7.2 ബില്ല്യൺ യൂറോയുടെ ഇടപാടിനെ സംബന്ധിച്ചാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top