ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു.

ലണ്ടന്‍: ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു. 71,93,476 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 408614 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
3,53,5554 പേര്‍ രോഗവിമുക്തരായി. 20 ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയാണ് രോഗികളുോടെ എണ്ണത്തില്‍ ഒന്നാമത്. കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞ ഒമ്ബത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി.കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കോവിഡ് രോഗികളുണ്ടായി.

ബ്രസീലില്‍ 7,10,887 പേരും റഷ്യയില്‍ 4,76,658 പേരും രോഗബാധിതരാണ്.അതേസമയം രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് ആറാമതായി. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം കൂടുകയാണ്. ബ്രസീലാണ് രോഗത്തിന്റെ നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്.നിലവില്‍ 265928 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top