മില്‍ട്ടണ്‍ കീന്‍സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍: മില്‍ട്ടണ്‍ കീന്‍സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ഏലിയാമ്മ ഇട്ടിയാണ് (69) മരിച്ചത്. നോര്‍ത്താംപ്റ്റണില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന ഏലിയാമ്മ റിട്ടയര്‍മെന്റിനുശഷം മില്‍ട്ടണ്‍ കീന്‍സില്‍ മകന്‍ കെവിനൊപ്പമായിരുന്നു താമസം. നോര്‍ത്താംപ്റ്റണ്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി അംഗമായിരുന്നു.

 

 

 

Top