ഏതു സാഹചര്യത്തിലാണെങ്കിലും ഗർഭഛിദ്രം അനുവദിക്കാനാവില്ല: ശക്തമായ നടപടികളുമായി കത്തോലിക്കാ സഭ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഏത് സാഹചര്യത്തിലും ഗർഭഛിദ്രം അനുവദിക്കാനാവില്ലെന്നും, ലിമിറ്റഡ് അബോർഷൻ എന്ന സാഹചര്യം ഒരിടത്തും അനുവദിക്കാനാവില്ലെന്നും കത്തോലിക്കേറ്റ് പ്രൈമേറ്റ് ഓഫ് ഓൾ അയർലൻഡ് അധികൃതർ അനുവദിച്ചു. ലോക വ്യാപകമായി കാത്തോലിക്കേറ്റ് ചർച്ച് നേതൃത്വത്തിൽ ഡേ ഫോർ ലൈഫ് എന്ന പേരിൽ ആർച്ച് ബിഷപ്പ് ഇയമോൺ മാർട്ടിനാണ് ഇപ്പോൾ ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭച്ചിരിക്കുന്നത്. രാജ്യത്ത് ഒരു തരത്തിലുള്ള ഗർഭഛിദ്രം അനുവദിക്കാനാവില്ലെന്നും സഭ ആലോചിക്കുന്നു.
ഗർഭാവസ്ഥയിലുണ്ടാകുന്ന കുട്ടികൾക്കു വൈകല്യമുണ്ടെന്നും, മറ്റു ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഗർഭഛിദ്രം ആകാമെന്ന റിപ്പോർട്ടുകൾ പല കോണിൽ നിന്നും ഉയർന്നിട്ടുണ്ട്. എന്നാൽ, ജീവൻരക്ഷിക്കാനെന്ന പേരിൽ ഒരു കാരണവശാലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഇപ്പോൾ അധികൃതർ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top