അബുദാബി സോണ്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോല്‍സവ് : മുസഫ സെക്ടര്‍ ജേതാക്കള്‍

അബുദാബി : സര്‍ഗവാസനയെ പരിപോഷിപ്പിക്കുന്നതിന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി മേഖലയില്‍ സംഘടിപിക്കുന്ന സാഹിത്യോല്‍സവിന്റെ ഭാഗമായി അബുദാബി സോണ്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ഏഴാമത് സാഹിത്യോല്‍സവ് രാവിലെ ഒമ്പതിന് സോണ്‍ ചെയര്‍മാന്‍ സിദ്ദീഖ് പോന്നാടിന്റെ അധ്യക്ഷതയില്‍ പി കെ ഉമ്മര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു . പത്ത് സെക്ടറൂകളില്‍ നിന്നും യൂണിറ്റ് തലത്തില്‍ മത്സരിച്ച് വിജയിച്ച വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന സ്റ്റേജ്, സ്റ്റേജിതര കലാ മത്സരം 48 ഇനങ്ങളില്‍ 600 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുസഫ , ഖാലിദിയ , നാദിസിയ , സെക്ടറൂകള്‍ ഒന്നും,രണ്ടും, മൂന്നും, സ്ഥാനങ്ങള്‍ നേടി .നാദിസിയ സെക്ടറിലെ അബ്ഷര്‍ അഷ്‌റഫിനെ കലാ പ്രതിഭയായി തെരഞെടുത്തൂ . വൈകിട്ട് നടന്ന സമാപന പൊതുയോഗം സ്വാഗതസംഘം ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടെഷന്‍ ദേശീയ പ്രസിണ്ടന്റ് മുസ്തഫ ദാരിമി ഉല്‍ഘാടനം ചെയ്തു , രിസാല വാരിക മുഖ്യപത്രാധിപര്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സാഹിത്യോല്‍സവ് സന്ദേശ പ്രഭാഷണം നടത്തി .
മധു പറവൂര്‍ ,ഹമീദ് സഅദി ഈശ്വരമംഗലം ,ഹമീദ് പരപ്പ , പി വി അബൂബക്കര്‍ മൗലവി ,ഹമീദ് ഈശ്വര മംഗലം അബൂബക്കര്‍ അസ്ഹരി ,എന്നിവര്‍ പ്രസംഗിച്ചൂ . അബ്ദുല്‍ റഹ്മാന്‍ ഹാജി ചെറുവത്തൂര്‍ , അബൂബക്കര്‍ ഹാജി അല്‍സമ്ര , അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍ ,ഡോക്ടര്‍ പി എസ് സുനില്‍ സൂരജ് ,സനീഷ് എന്നിവര്‍ വിജയികള്‍കുള്ള സമ്മാനം വിതരണം ചെയ്തു.യു എ ഇ തലത്തില്‍ നടത്തിയ കഥ ,കവിത രചന മത്സരത്തില്‍ വിജയികളായ റാഷിദ് കെ സി , വനിത എന്നിവര്‍ക്ക് സമ്മാനം നല്‍കി .സോണ്‍ കണ്‍വീനര്‍ ഫഹദ് സഖാഫി സ്വാഗതവും യാസര്‍ വേങ്ങര നന്നിയും പറഞ്ഞൂ .

Top