പീഡനങ്ങൾ പെരുകുന്നു; ഷാൻകില്ലിലെ കടയുടമ ഉപഭോക്താക്കൾക്കായി സൗജന്യ റേപ്പ് അലാറം നൽകുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: സ്ത്രീകൾക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ തന്റെ കടയിൽ എത്തുന്ന ഉപഭോക്താക്കൾക്കു സൗജന്യ റേപ്പ് അലാറവുമായി കടയുടമ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പീഡന ശ്രമങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്കു ആന്റീ റേപ്പ് അലാറവുമായി കടയുടമ രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് പൊതുപരിപാടിയ്ക്കിടെ ഇവിടെ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ചുള്ള പൊതുപ്രസ്താവന ഗാർഡാ സംഘം നടത്തിയിരുന്നു. ഇത്തരത്തിൽ അതിക്രമങ്ങൾ വർധിക്കുന്നതിൽ ഗാർഡ ആശങ്കയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിനു ശേഷം ഇത്തരത്തിലുള്ള മൂന്നു ലൈംഗിക ആക്രമണങ്ങളാണ് ഡാർട്ട് റയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞ വൈകിട്ട് 4.30 നു പത്തിനും ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഇത്തരത്തിൽ ഇവിടെ ഉണ്ടായ ഉണ്ടായ സംഭവങ്ങളെല്ലാം സ്ത്രീകൾക്കെതിരായ ആക്രമണ ശ്രമങ്ങൾ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത്തരം ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്ത്രീകൾക്കു സൗജന്യ ആന്റീ റേപ്പ് അലാറവുമായി കടയുടമ എത്തിയിരിക്കുന്നത്. ഒറ്റയ്‌ക്കെത്തുന്ന സ്ത്രീകളെ, ഒറ്റയ്‌ക്കെത്തിയ പുരുഷൻമാരാണ് കൂടുതലായും ആക്രമണത്തിനു ഇരയാക്കിയിരിക്കുന്നതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നു സംഭവം സംബന്ധിച്ചു അന്വേഷണം നടത്തുന്നതിനായി ഗാർഡാ സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും വീടുകളും കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top