രാജ്യത്ത് എയ്ഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; രോഗബാധിതരിൽ ഏറെയും പുരുഷന്മാർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവെന്നു റിപ്പോർട്ടുകൾ. സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണ് ഇത്തരത്തിൽ എയ്ഡ് രോഗം വ്യാപകമായി കണ്ടെത്തിയിരിക്കുന്നത്. അയർലണ്ടിൽ എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായാണ് ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.. കഴിഞ്ഞ വർഷം മാത്രം 498 പേരിലാണ് എച്ച്.ഐ.വി വൈറസ് കണ്ടെത്തിയിരിക്കുന്നത്. 2014ൽ നിന്നും 2015ലേയ്‌ക്കെത്തുമ്പോൾ ഏകദേശം 25% വർദ്ധനവാണ് എച്ച്.ഐ.വി ബാധിച്ചവരുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.
എച്ച്.ഐ.വി ബാധിച്ചവരിൽ പകുതിപ്പേർ സ്വവർഗാനുരാഗികളോ, ബൈസെക്ഷ്വലോ ആയ പുരുഷന്മാരാണ്. മറ്റുള്ളവർ ഹെറ്ററോസെക്ഷ്വൽ ആയവരും ഏതാനും പേർ മയക്കുമരുന്നും മറ്റും കൈമാറിയതിലൂടെ എച്ച്.ഐ.വി പിടിപെട്ടവരുമാണ്.
എച്ച്.ഐ.വി ബാധിതരിൽ 73% പേർ പുരുഷന്മാരും 27% പേർ സ്ത്രീകളുമാണ്. 33 വയസ്സാണ് അസുഖം പിടിപെടുന്നതിന്റെ ശരാശരി പ്രായമെന്നും സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ട രേഖകളിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top