യുകെയില്‍ കഠിനമായ പല്ല് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മലയാളി യുവതി മരിച്ചു; മെറീനയുടെ ആകസ്മിക നിര്യാണം വിശ്വസിക്കാന്‍ കഴിയാതെ മലയാളികള്‍; പൊട്ടിക്കരഞ്ഞ് പെണ്‍മക്കള്‍

ലണ്ടന്‍: യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ് ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ തുടരുമ്പോള്‍ ജിപിയില്‍ വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്നു പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തുടര്‍ച്ചയായി ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ജറിക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ആരോഗ്യനില കൂടുതല്‍ വഷളായി തുടര്‍ന്ന് രാത്രി എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മെറീനയുടെ ആകസ്മിക നിര്യാണം വിശ്വസിക്കാന്‍ കഴിയാതെ നടുങ്ങിയിരിക്കുകയാണ് പ്രിയപ്പെട്ടവരും ബ്ലാക്ക് പൂള്‍ മലയാളികളുമെല്ലാം.

സീനിയര്‍ കെയറര്‍ വിസയില്‍ യുകെയില്‍ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷം തികയുന്ന സമയത്താണ് മെറീന ആകസ്മികമായി മരണമടഞ്ഞത്. ജോലി സംബന്ധമായി ബ്ലാക്ക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പതിനെട്ട് പതിനഞ്ച് വയസ് വീതം പ്രായമുള്ള രണ്ട് പെണ്മക്കളുടെ മാതാവാണ് ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തില്‍ കൊച്ചൗസേഫാണ് പിതാവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top