വിപുലമായ കലാ കായിക പരിപാടികളോടെ പ്രവാസി സാംസ്‌കാരിക വേദി അല്‍ഖോബാര്‍ സോണ്‍ നടത്തിയ ഓണം ഈദ് ആഘോഷ പരിപാടികള്‍ മാധ്യമപൊതു പ്രവര്‍ത്തകനായ സാജിദ് ആറാട്ടുപുഴ ഉത്ഘാടനം ചെയ്തു. ജനങ്ങളുടെ ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന ഇത്തരം ആഘോഷങ്ങളുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കുടുംബങ്ങള്‍ സ്വഗൃഹങ്ങളില്‍ വിഭവങ്ങളൊരുക്കി വന്ന് വിപുലമായ സധ്യവട്ടമൊരുക്കി. ഗോപകുമാര്‍, രാജന്‍ തിരുത്തിയില്‍, സൈനുദ്ദീന്‍, ബഷീര്‍, ഷെമീര്‍, അബ്ദുല്‍കരീം, അഖ്ബര്‍ ഷാജി,ഇല്ല്യാസ്, അഡ്വ. നവീന്‍ കുമാര്‍, ഫൈസല്‍, ഹൈദര്‍, ശജീര്‍ കെ.ടി. സിബ് ഗതുല്ല, ഷെരീഫ് അഖ്‌റബിയ എന്നിവര്‍ സദ്യക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക പരിപാടിയുടെ അദ്ധ്യക്ഷത സോണല്‍ പ്രസിഡന്റ് വിജയ കുമാര്‍ നിര്‍വഹിച്ചു. അഖില സൗദി കോര്‍ഡിന്നേറ്റര്‍ ഷാജഹാന്‍ എം.കെ., സോണല്‍ ഉപാധ്യക്ഷ ആരിഫാ നജ്മുസ്സമാന്‍, അഖ്‌റബിയ ഈസ്റ്റ് പ്രസിഡന്റ് സുനില്‍ സുരേന്ദ്രന്‍ എന്നിവര്‍ ആശംസാ പ്രഭാഷണം നിര്‍വഹിച്ചു. വര്‍ഷ വിജയകുമാര്‍ അവതാരകയായി.
സെന്‍ട്രല്‍ കമ്മിറ്റി ആര്‍ട്ട് വിഭാഗം കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ് കലാ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കരീം, അമൃതാ സന്തോഷ്, ഇബാ ഷെരീഫ്, സപ്താ ശ്രീകുമാര്‍, ആര്‍ദ്രാ ബാബു,അര്‍ഷാ അനില്‍, നിസാര്‍ ആലപ്പുഴ, അനുഭവ ബാബു എന്നിവര്‍ സംഗീത നൃത്ത കലാ വിരുന്നൊരുക്കി.
നന്മയുടെ പ്രതീകമായി പ്രജകളുടെ ക്ഷേമാന്വേഷണവുമായി എത്തിയ മാവേലിയെ ജേക്കപ് മാരാമണ്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും ആവേഷത്തോടെ രാജാവിനെ വരവേറ്റ് അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി.
മുജീബു റഹ്മാന്‍ നേത്രത്വം നല്കിയ നാക്കുളുക്കി വിനോദ പരിപാടിയും, ഷാജഹാന്‍ ടി അബ്ബാസ് അവതരിപ്പിച്ച പ്രശ്‌നോത്തരിയും വളരെ ആകര്‍ഷക മായി. തുഖ്ബ റാക്ക മേഖലകളും, ഖോബര്‍ അഖ്‌റബിയ മേഖലകളും തമ്മില്‍ നടന്ന ആവേശകരമായ വടം വലി മത്സരം സമനിലയില്‍ അവസാനിച്ചു.
കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന സമ്മേളന പ്രമേയം രാജന്‍ ടി. നായര്‍ അതരിപ്പിച്ചു.
സോണല്‍ സെക്രട്ടറി മേരി വിജയ കുമാര്‍ സ്വാഗതവും ഉപാധ്യക്ഷന്‍ അബ്ദുല്‍ റഷീദ് ഒ. രണ്ടത്താണി കൃതജ്ഞതയും രേഖപ്പെടുത്തി.
ഷെമീര്‍ വണ്ടൂര്‍, നജ്മു സമാന്‍, ഹസന്‍ നിസാം എന്നിവര്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നതൃത്വം നല്കി.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിയാസ് കൊച്ചിന്‍ ആഘോഷ പരിപാടികള്‍ നിയന്ത്രിച്ചു. അബ്ദുല്‍ ഫതാഹ്, മസൂദ് പാളയം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്കി. ഷാജഹാന്‍ കൊടിഞ്ഞി ,അബ്ദുല്‍ ഹമീദ് , നൗഫര്‍ , അന്‍വര്‍ സലിം, അന്‍സിഫ് പൊന്നാനി, ഷെഫീഖ് തൃശൂര്‍, നസീം കരുനാഗപ്പള്ളി എന്നിവര്‍ രംഗ സജീകരണ സഹായങ്ങളൊരുക്കി. പരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും ഓണ സമ്മാനങ്ങളും നല്കി.