ആംബര്‍ ഹാഗര്‍മന്റെ ഇരുപതാം ചരമവാര്‍ഷികം; പ്രതീക്ഷ കൈവിടാതെ കുടുംബം

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): വീടിനു സമീപമുള്ള ഗ്രോസറി സ്‌റ്റോര്‍ പാര്‍ക്കിങ് ലോട്ടില്‍ കൊച്ചുസഹോദരനുമൊത്തു സൈക്കിള്‍ സവാരി നടത്തുന്നതിനിടെ ഒന്‍പതു വയസുള്ള ബാലികയെ തട്ടിക്കൊണ്ടു പോയി കൊല ചെയ്യപ്പെട്ടിട്ട് ഇരുപതു വര്‍ഷം പിന്നിടുമ്പോഴും കൊലപാതകിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ കൈവിടാതെ കഴിയുകയാണ് കുടുംബാംഗങ്ങള്‍.

amber amber3
1996 ജനുവരി 13 നാണ് ബ്ലാക്ക് പിക്കപ്പില്‍ എത്തിയ ആക്രമി അംബറിനെ സൈക്കിളില്‍ നിന്നും തട്ടിയെടുത്ത് വാഹനത്തില്‍ കയറി സ്ഥലം വിടുകയായിരുന്നു. നാലു ദിവസങ്ങള്‍ക്കു ശേഷം കഴുത്തറക്കപ്പെട്ട നിലയില്‍ സമീപമുള്ള അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്തു.
ഏകദേശം 8000 സൂചനകള്‍ ആംബറിന്റെ തിരോധാനവുമായി പൊലീസ് സൂക്ഷ്മപരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. കുറ്റാന്വേഷണ വിദഗ്ധര്‍ ഇതുവരെ കേസുകള്‍ ഇതുവരെ എഴുതിതള്ളിയിട്ടില്ല എന്നു മാത്രമല്ല ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. കേസിനെ കുറിച്ച് ശരിയായ വിവരം നല്‍കുന്നവര്‍ക്കു പ്രഖ്യാപിച്ചിരിക്കുന്ന 10,000 ഡോളറിന്റെ റിവാര്‍ഡ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസിനെ തുടര്‍ന്നാണ് ആംബര്‍ അലര്‍ട്ട് നിലവില്‍ വന്നത്. കുട്ടികള്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ റേഡിയോ സെല്‍ഫോണ്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പൊതുജങ്ങളെ അറിയിക്കുന്നതിനുള്ള സംവിധാനമാണിത്. ദേശീയ തലത്തില്‍ ഇതുവരെ എണ്ണൂരില്‍പ്പറം തട്ടിക്കൊണ്ടു പോയ കുട്ടികളെ കണ്ടെത്തുന്നതിനു ആംബര്‍ അലര്‍ട്ടിനായിട്ടുണ്ട്. ജനുവരി 13 ന് രാജ്യത്താകമാനമുള്ള ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ നാഷണല്‍ ആംബര്‍ അലേര്‍ട്ട് ബോധവത്കരണ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആംബറിന്റെ മാതാവ് ഡോണോ വില്യംസും സഹോദരന്‍ റിക്കി ഹാഗര്‍മാനും ചരമവാര്‍ഷിക ദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത.്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top