സ്വന്തം ലേഖകൻ
ഡബ്ലിൻ: നാഷണൽ ആംബുലൻസ് സർവീസിന്റെ വാഹനത്തിനുള്ളിൽ നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ജീവനക്കാരെ എച്ച്എസ്ഇ അധികൃതർ സസ്‌പെന്റ് ചെയ്തു. എച്ച്എസ്ഇയുടെയും അധീനതയിലുള്ള വാഹനത്തിൽ നിന്നാണ് നിരോധിത മയക്കുമരുന്നുകൾ പിടികൂടിയത്.
ജീവനക്കാരെ ഗാർഡാ സംഘം പരിശോധനയ്ക്കു വിധേയമാക്കി വരികയാണെന്നു എച്ച്എസ്ഇ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അസ്വാഭാവികമായ രീതിയിൽ ആംബുലൻസിനുള്ളിൽ എച്ച്എസ്ഇ അധികൃതർ പരിശോധന നടത്തിയത്. അസ്വാഭാവികമായി കണ്ടെത്തിയ മരുന്നുകൾ സംഘം പിടികൂടി പരിശോധിച്ചപ്പോഴാണ് നിരോധിത മരുന്നുകളാണെന്നു കണ്ടെത്തിയത്. തുടർന്നു ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു.
മരുന്നുകൾ പിടിച്ചെടുത്തപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. പിടികൂടിയ ഉദ്യോഗസ്ഥരെ ഗാർഡായുടെ ഡബ്ലിൻ സ്‌റ്റേഷനിൽ പാർപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗാർഡാ സംഘം കസ്റ്റഡിയിൽ എടുത്തവർക്കു വിഷയവുമായി നേരിട്ടു ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്.