അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: ഭരണഘടനയുടെ എട്ടാം ഭേദഗതിയെപ്പറ്റി പഠിക്കാൻ സുപ്രീം കോടതിയുടെ ജഡ്ജി മേരി ലഫോയ് അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിക്കുന്നു. വിഷയം രാഷ്ട്രീയമായി സെൻസിറ്റീവ് ഏരിയ ആയതുകൊണ്ടു തന്നെയാണ് സുപ്രീം കോടതി ജഡ്ജിയെ തന്നെ വിഷയം ചർച്ച ചെയ്യാൻ വേണ്ടി ഫിന്നാ ഫെയിൽ നിയോഗിച്ചിരിക്കുന്നതെന്ന സൂചനയും ഈ വിഷയത്തിൽ അധികൃതർ ഇപ്പോൾ നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗമാണ് ജഡ്ജ് ലാഫോയിയൂടെ പേര് അംഗീകരക്കാൻ തയ്യാറായതെന്നാണ് സൂചന ലഭിക്കുന്നത്. രാഷ്ട്രീയ പ്രതിനിധികളില്ലാത്തെ തന്നെ രാജ്യത്ത് സിറ്റിസൺസ് അസംബ്ലികൾ വിളിച്ചു ചേർക്കുന്ന രീതിയിൽ ഭരണഘടനയുടെ എട്ടാം അനുച്ഛേദത്തിൽ മാറ്റം വരുത്തുന്നതിനാണ് ഇപ്പോൾ സർക്കാർ സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
ഭരണഘടനയുടെ എട്ടാം ഭേദഗതിയിൽ വരുന്ന വിവിധ വിഷയങ്ങൾ ഓരോ തവണയായി ഭേദഗതി വരുത്തിയ ശേഷം ഹൗസ് ഓഫ് ഓർച്ചിആട്‌സിൽ അവതരിപ്പിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ വകുപ്പുകൾ ആലോചിക്കുന്നതെന്നാണ് സൂചന. സമ്മർബ്രേക്കിനു മുന്നോടിയായി ചേരുന്ന അവസാന ക്യാബിനെറ്റിൽ ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുമെന്നു സൂചനകളും ലഭിച്ചിട്ടുണ്ട്.