ആപ്പിൾ വിവാദം: ധനവകുപ്പിന്റെ രേഖകൾ ടിഡികൾക്കു വിതരണം ചെയ്യാൻ സർക്കാർ തീരുമാനം

സ്വന്തം ലേഖകൻ

ഡബ്ലിൻ: ആപ്പിളിനു 13 ബില്യൺ യൂറോ നൽകണമെന്ന വിവാദത്തിൽ വിശദീകരണവുമായി സർക്കർ രംഗത്ത്. ഡെയിലിൽ നടക്കുന്ന ചർച്ചകൾക്കു മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സർക്കാർ ധനകാര്യ വകുപ്പിന്റെ വിശദീകരണ നോട്ടും, രേഖകളും കൈമാറും. ചർച്ചകളിൽ കാര്യങ്ങൾക്കു വ്യക്തത വരുത്തുന്നതിനു മുന്നോടിയായാണ് രേഖകൾ കൈമാറുന്നതെന്നാണ് റിപ്പോർട്ടുകൾ.
അയർലൻഡിനു 13 ബില്യൺ യൂറോ നൽകണമെന്നു കഴിഞ്ഞ ദിവസമാണ് യൂറോപ്യൻ കമ്മിഷൻ നിർദേശം മുന്നോട്ടു വച്ചത്. ഇതിനിടെയാണ് ഇപ്പോൾ ഡെയിലിലിൽ വിഷയം ചർച്ചയ്‌ക്കെടുക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, യൂറോപ്യൻ കമ്മിഷന്റെ പൂർണ തോതിലുള്ള റിപ്പോർട്ട് ഇനിയും പുറത്തു വിടാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതിന്റെ ബ്രീഫ് അടുത്ത ദിവസം തന്നെ പുറത്തു വിടുമെന്ന കാര്യത്തിൽ ഏതാണ്ട് ധാരണയായിട്ടുമുണ്ട്.
സംഭവത്തിന്റെ പിന്നാമ്പുറക്കഥകൾ സംബന്ധിച്ചു ടിഡികൾക്കൂ കുടുതൽ വ്യക്തതയുണ്ടാക്കാൻ ഇപ്പോഴത്തെ സംഭവങ്ങൾ സഹായിക്കുമെന്നാണ് ഇവർ നൽകുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top