
ലണ്ടനില്‍ കൂടെ താമസിച്ചയാളുടെ കുത്തേറ്റ് മരിച്ച എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറിന്റെ കൊലപാതകത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം വര്‍ക്കല ഇടച്ചിറ സ്വദേശി സല്‍മാന്‍ സലിമാണ് കേസിലെ പ്രതി. ലണ്ടനിലെ ഓള്‍ഡ് ബെയ്ലി സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ സല്‍മാനെ വിചാരണം അവസാനിക്കും വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവ്.
കൊല്ലപ്പെട്ട അരവിന്ദിന്റെ ലണ്ടനിലുള്ള സഹോദരനും കോടതി നടപടികള്‍ വിഡിയോയിലൂടെ കാണാന്‍ പൊലീസ് അവസരം നല്‍കിയിരുന്നു. കേസില്‍ അരിവിന്ദിനൊപ്പം താമസിച്ചിരുന്ന മറ്റ് മലയാളികളുടെ മൊഴി കൂടി പൊലീസ് ശേഖരിച്ചിരുന്നു. ഇതും ഏറെ നിര്‍ണായകമാകും.
ഈ മാസം 16നാണ് പനമ്പിള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (36) ലണ്ടനില്‍ വച്ച് കൊല്ലപ്പെട്ടത്. അരവിന്ദിനൊപ്പം താമസിച്ചിരുന്നയാളാണ് പ്രതി മലയാളിയായ സല്‍മാന്‍ സലിം.