ദ്രോഗഡാ ഫാര്‍മസിയില്‍ അക്രമം: ജീവനക്കാരനു കുത്തേറ്റു

ഡബ്ലിന്‍: ദ്രോഗഡ ഫാര്‍മസിയില്‍ ജീവനക്കാരന് കുത്തേറ്റു. പരിക്കേറ്റ ഇയാളെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 8.30 നാണ് സംഭവം. സ്‌കാര്‍ലറ്റ് സ്ട്രീറ്റില്‍ രാവിലെ ഫാര്‍മസിയിലെ കെമിസ്റ്റിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരനായ ഇയാളെ അവര്‍ ലേഡ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് 30 വയസുകാരനായ ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ക്രിമിനല്‍ ജസ്റ്റീസ് ആക്ട് സെക്ഷന്‍ 4 പ്രകാരം Dundalk ഗാര്‍ഡ സ്‌റ്റേഷനില്‍ കസ്റ്റഡിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top