സ്വന്തം ലേഖകൻ
ഡബ്ലിൻ: ആയുധധാരിയായ യുവാവ് വീടിനുള്ളിൽ അതിക്രമിച്ചു കയറി വൃദ്ധനായ പെൻഷനറെ ആക്രമിച്ചു വീഴ്ത്തി. നോർത്ത് ഡബ്ലിനിൽ മാലാഹൈഡിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളിൽ കവർച്ചയ്ക്കായി യുവാവ് കയറി ആക്രമണം നടത്തിയത്.
മൂന്നു പേരാണ് കെറ്റിൽ ലൈനിലെ വീടിനുള്ളിലേയ്ക്കു കത്തിയും, തോക്കും അടക്കമുള്ള മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഘം ആക്രമണം നടത്തിയത്. എൺപതു വയസുള്ള വൃദ്ധനായ ആളിനെ വീടിനുള്ളിൽ കയറി തടഞ്ഞു വച്ച ശേഷം സ്വർണവും പണവും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് വൃദ്ധനെ സംഘം ആക്രമിച്ചത്. എന്നാൽ, ഇദ്ദേഹത്തിനു സാരമായി പരുക്കേറ്റിട്ടില്ല.
കറുത്ത തുണി ഉപയോഗിച്ചു മുഖം മറച്ച സംഘം വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തേയ്ക്കു പാഞ്ഞു കയറി ആക്രമണം നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് സംഘം ആക്രമണം നടത്തിയത്.