അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: സ്‌കൂൾ കുട്ടികളിൽ ഓട്ടിസം സാധ്യതകൾ വർധിക്കുന്നതായുള്ള പഠന റിപ്പോർട്ട് എച്ച്എസിഇ പുറത്തു വിട്ടു. നാഷണൽ കൗൺസിൽ ഓഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ നടത്തിയ പഠത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്. സ്‌കൂൾ കുട്ടികളിൽ 65 ൽ ഒരാൾക്കു വീതം ഓട്ടിസം സാധ്യതകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. ഇത് ഏതാണ്ട് 14,000ത്തിലധികം കുട്ടികളുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നതെന്നും സൂചനകൾ.
മുൻപ് നടത്തിയ പഠനത്തിൽ 100 ൽ ഒരു കുട്ടിയ്ക്കു വീതം ഓട്ടിസം സാധ്യത കണ്ടെത്തിയിരുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇത്തരത്തിൽ ട്രാമാറ്റിക്, സൈക്കോളജിക്കൽ പ്രശ്‌നങ്ങൾ വഴിയാണ് കൂടുതൽ കുട്ടികൾക്കും പ്രശ്‌നങ്ങളുണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നു. നെഗറ്റീവായ പ്രശ്‌നങ്ങൾ മൂലമാണ് ഇപ്പോൾ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നതെന്നാണ് സൂചനകൾ.