അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: ഓട്ടിസം ബാധിച്ച കുട്ടികൾ അടക്കമുള്ളവർക്കു നൽകേണ്ട മരുന്നിന്റെ അളവിനെപ്പറ്റി ഓട്ടിസം ട്രീറ്റ്‌മെന്റ് സെന്ററിലെ ജീവനക്കാർക്കു കൃത്യമായ ധാരണകളില്ലെന്നു ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്ലാളിറ്റി അതോറിറ്റി. എന്നാൽ, ഓരോ മരുന്നിന്റെയും കെമിക്കൽ അംശം എത്രയുണ്ടെന്നു സാധാരണക്കാർക്കു സാധിക്കാത്തതാണ് ഇപ്പോൾ പ്രശ്‌നമുണ്ടാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഓരോ മരുന്നിന്റെയും കെമിക്കൽ നാമം സാധാരണക്കാർക്കു അറിയാൻ പാടില്ലെന്നാണ് ഇപ്പോൾ ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്ലാളിറ്റി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. വെസ്റ്റ്‌മെഷിലെയും കിൽഡെയറിലെയും ഐറിഷ് സൊസൈറ്റി നടത്തുന്ന ഓട്ടിസം സെന്ററിലെത്തുന്ന ആളുകളുടെ കാര്യങ്ങളാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആളുകൾ ഇത്തരത്തിൽ അമിത ഡോസിൽ മരുന്നു കഴിക്കുന്ന ആളുകൾക്കു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. 47 റസിഡൻൻഡ് ആളുകളാണ് ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.