ബേബി പെരേപ്പാടൻ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യക്കാരനായ മേയർ! മലയാളികൾക്ക് അഭിമാന നിമിഷം!.

ഡബ്ലിൻ : മലയാളിയായ ബേബി പെരേപ്പാടൻ അയർലണ്ടിലെ ആദ്യ മേയർ !ബേബി പെരേപ്പാടൻ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ നഗരപിതാവ് ആയിതിരഞ്ഞെടുക്കപ്പെട്ടു ! അങ്കമാലിക്ക് അടുത്ത് പുളിയനം സ്വദേശിയാണ് ബേബി പെരേപ്പാടൻ .

ബേബി പെരേപ്പാടന്റെ മകൻ ഡോ. ബ്രിട്ടോ പെരേപ്പാടനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൗൺസിലറായി വിജയിച്ചിരുന്നു. ലോക്കൽ ഇലക്ഷനിൽ താല സൗത്ത് ഏരിയയിൽ നിന്നും ഫിനഗേൽ l സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയം നേടിയ ബേബി പെരേപ്പാടനെ മേയർ ആയി തിരഞ്ഞെടുക്കുകയായിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മലയാളിയും കേരളത്തിൽ നിന്നും കുടിയേറിയ ആദ്യകാല പ്രവാസിയും കത്തോലിക്കാ സഭ വിശ്വാസിയുമായ ബേബിയുടെ പുതിയ സ്ഥാനലബ്ദ്ദി മലയാളികൾക്ക് അഭിമാനം നൽകുന്ന ഇരട്ടിമധുരം നൽകുന്നതാണ് .മുൻമേയർ അലൻ ഹെഡ്ജിൽ നിന്നും ബേബി പെരേപ്പാടൻ മേയറിന്റെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു.

Top