ഡബ്ലിന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ മാറ്റം വരുത്തുന്നു. ഇന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ പൊതു തിരഞ്ഞെടുപ്പിന് പുതിയ ബാലറ്റ് പേപ്പറിലാകും വോട്ട് രേഖപ്പെടുത്തേണ്ടി വരിക. രാവിലെ നടന്ന മന്ത്രി സഭായോഗത്തില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയാണ് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ബാലറ്റ് പേപ്പര്‍ മാറ്റണമെന്ന് നിര്‍ദേശിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം ഇടത് വശത്ത് ചേര്‍ക്കുകയും തൊട്ട് വലത് വശത്ത് സ്ഥാനാര്‍ത്ഥിയുടെ ചിത്രം ഉണ്ടാവുകയും ചെയ്യും.
ഇതോടെ ബാലറ്റ് പേപ്പറിന്റെ ഇടത് വശത്ത് ഒഴിഞ്ഞ് കിടക്കുന്ന കള്ളികള്‍ ഉണ്ടാകില്ല. സ്വതന്ത്രരുടെയും പാര്‍ട്ടി ഇല്ലാത്തവര്‍ക്കുമായിരിക്കും നേരത്തെ ഇത് കണ്ടിരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം കള്ളികളില്‍ അശ്രദ്ധ മൂലം വോട്ട് രേഖപ്പെടുത്തുകയും അവ അസാധുവാകുകുയം ചെയ്യാറുണ്ട്. പുതിയ ഡിസൈന്‍ ആകുന്നതോടെ തെറ്റായി രേഖപ്പെടുത്താനുള്ള സാധ്യത കുറവാണ്. കാഴ്ച്ചകുറവുള്ളതും വായിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും എളുപ്പത്തില്‍ ബാലറ്റ് കണ്ട് മനസിലാക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. ഇലക്ട്രല്‍ ഭേദഗതി ബില്‍ അതരിപ്പിച്ച് ശേഷം മാത്രമേ മാറ്റം കൊണ്ട് വരാന്‍ കഴിയൂ. ഇത് നവംബറിന് മുന്‍ ഉണ്ടാകം. നവംബറോടെ നിയമമവും ആകുമെന്നാണ് പ്രതീക്ഷ.
പാര്‍ലമെന!്‌റിലെ എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെല്ലി പറഞ്ഞു. പുതിയ രീതിമൂലം തിര!ഞ്ഞെടുപ്പ് ചെലവൊന്നും കൂടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ചെലവില്‍ മാറ്റമൊന്നും വരുത്തേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. 2007ലായിരുന്നു ഇലക്ഷന്‍ ചെലവ് വര്‍ധിപ്പിച്ചത്. പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് ചെലവ് വര്‍ധിപ്പിക്കാന്‍ സാധിക്കും. 2007ന് ശേഷം അഞ്ച് ശതമാനം ചെലവ് കൂടിയിട്ടുണ്ട്. ഇത് ചെറിയ ഒന്നായി മാത്രം പരിഗണിക്കാവുന്നതാണ്. 1997ലെ ഇലക്ട്രല്‍ ആക്ട് പ്രകാരമാണണ് പാര്‍ലമെന്റ് പിരിച്ച് വിട്ട് കഴിഞ്ഞാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഇലക്ഷന്‍ ദിവസം വരെ ചെലവഴിക്കുന്ന തുകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സീറ്റുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി മണ്ഡലത്തില്‍ €30,150, €37,650, €45,200 എന്നിങ്ങനെ ആണ് ചെലവഴിക്കാനുള്ള പരിധി.€8,700 വരെ തിരിച്ച്‌ലഭിക്കും.