ജിദ്ദ: സൗദിയില്‍ അനധികൃത മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. കൃത്രിമ രേഖകള്‍ നല്‍കി സിം കാര്‍ഡ് സംഘടിപ്പിക്കുന്നവരെ തീവ്രവാദികളുമായി ബന്ധമുള്ളവരെന്ന് കണക്കാക്കും. അനധികൃത സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ആഭ്യന്ത മന്ത്രാലയം അറിയിച്ചു. അസീറിലെ ചാവേര്‍ ആക്രമണത്തിന് അനധികൃത സിം കാര്‍ഡാണ് ഉപയോഗിച്ചതെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
കൃത്യമായ രേഖകള്‍ നല്‍കി ലഭിച്ചിട്ടില്ലാത്ത മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ തീവ്രവാദികളുമായി ബന്ധമുള്ളവരായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കി. കൃത്യമായ രേഖകള്‍ ഇല്ലാത്ത മൊബൈല്‍ സിമ്മുകള്‍ ഉപയോഗിച്ച് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യ സുരക്ഷയ്ക്ക് സൗദിയില്‍ വസിക്കുന്ന എല്ലാവരും പ്രാധാന്യം നല്‍കണമെന്നും മനപൂര്‍വ്വമോ സ്വാഭാവികമായോ ആയ സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.