ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിനു ?കരുത്തു പകരും .

ദമ്മാം , ബീഹാറില്‍ നിതീഷ് കുമാര്‍ ന്റെ നേതൃത്തത്തില്‍ മതേതര സഖ്യം നേടിയ തിരെഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്ത് പകരുന്നതാണെന്ന്
ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു . നരേദ്ര മോദി സര്‍ക്കാരിനെയും , ബി ജെ പി യുടെയും കപട മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു , മതത്തിന്റെ പേരില്‍ ജനങ്ങളെ വിഘടിപ്പിച്ചു ഭരിക്കുവാനുള്ള തന്ത്രം ഇനിയും വിലപോകില്ല , വ്യക്തികളുടെ ഭക്ഷണ സ്വാതന്ത്രത്തില്‍ പോലുമുള്ള കടന്നു കയറ്റം ഭീതി പരത്തുന്നതാണ്, ഇതിനെതിരെ മതേതര മുന്നണികള്‍ ഒന്നിക്കണം .

കാലത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു വോട്ട് രേഖപെടുത്തിയ ബീഹാറിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായി ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല , ജനറല്‍ സെക്രെട്ടറി ഇ കെ സലിം എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ യു ഡി എഫ് ന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല , പക്ഷെ ബി ജെ പി യുടെ വിജയം ഗൌരവത്തോടെ കാണണമെന്നും , മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്ന് ഇതിനെ നേരിടണമെന്നും ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു .വിമത ശല്യമാണ് പല സ്ഥലങ്ങളിലും പാര്‍ട്ടി പരാജയപ്പെടുവാന്‍ കാരണം , പക്ഷെ ഈ തിരെടുപ്പ് ഫലം അസംബ്ലി തിരെഞ്ഞെടുപ്പിനെ ബാധിക്കുകയില്ലെന്നും, യു ഡി എഫ് വിജയം നേടുമെന്നും ഓ ഐ സി സി നേതാക്കളായ ബിജു കല്ലുമല , ഇ കെ സലിം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു .

Top