മാഞ്ചസ്റ്റർ :കോവിഡ് ലോകം എമ്പാടും കോവിഡ് വീണ്ടും ഭീകരരൂപം പ്രാപിക്കുകയാണ് .ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 27,062,744 പേര്‍ക്ക്. ഇതുവരേയും 883740 പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. 19,162,697 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടി.അതേസമയം യുകെയില്‍ കോവിഡിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിക്കൊണ്ടിരിക്കുന്ന ബോള്‍ട്ടണില്‍ ലോക്ക്ഡൗണ്‍ കര്‍ക്കശമാക്കിയെന്ന് പുതിയ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലേക്കും വച്ച് ഏറ്റവും അപകടകരമായ തോതിലാണ് ബോള്‍ട്ടണില്‍ മഹാമാരി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ കൂടിച്ചേരുന്നതിന് വരെ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ലോക്ക്ഡൗണാണ് ബോള്‍ട്ടണില്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.
ബോള്‍ട്ടണിലെ കൊറോണ വ്യാപന നിരക്ക് പ്രതിവാരം ഒരു ലക്ഷം പേരില്‍ 99 പേര്‍ക്ക് അസുഖം പിടിപെട്ടുവെന്ന അപകടകരമായ അവസ്ഥയിലാണെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും വര്‍ധിച്ച നിരക്കായിട്ടാണിത് വിലയിരുത്തപ്പെടുന്നത്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ പ്രദേശത്തെ പട്ടണങ്ങളിലുള്ള വീട്ടുകാര്‍ തമ്മില്‍ ഇടപഴകുന്നതിന് പോലും കടുത്ത വിലക്ക്
ഏര്‍പ്പെടുത്തിയിരിക്കുകയാണ് . ഒഴിച്ച് കൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടില്‍ സഞ്ചരിക്കാവൂ എന്നും നിബന്ധനയുണ്ട്.
നിലവില്‍ നോര്‍ത്ത് വെസ്റ്റില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ് ബോള്‍ട്ടനും ട്രാഫോര്‍ഡും. ഈ പ്രദേശങ്ങൡ ബുധനാഴ്ച നിയന്ത്രണങ്ങളില്‍ ഇളവുകളേര്‍പ്പെടുത്തിയിരുന്നുവെങ്കിലും മഹാമാരിയുടെ വ്യാപനം വര്‍ധിച്ച നിലയിലായതിനാല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ഹാം അടക്കമുള്ള പ്രമുഖരുടെ ഇത് സംബന്ധിച്ച നിലപാടുകള്‍ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.
ലീഡ്‌സിലും കോവിഡ് പടര്‍ച്ച ഭീതിയുയര്‍ത്തുന്നതാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ ലിസ്റ്റില്‍ പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലീഡ്‌സിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷെയര്‍, ലെസ്റ്റര്‍, തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത വാരത്തോടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുമെന്നും സൂചനയുണ്ട്. ഇന്നലെ രാജ്യത്ത് പുതിയ 1813 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 12 പേരുടെ ജീവന്‍ ഇന്നലെ കോവിഡ് കവരുകയും ചെയ്തിട്ടുണ്ട്.