അമേരിക്ക പൊട്ടിക്കരയുന്ന !12 മണിക്കൂറിനിടെയിൽ മലയാളി ദമ്പതികള്‍ മരിച്ചു! ഇന്നലെ മാത്രം മരണം 1900.ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു.

വാഷിംങ്ടണ്‍:അമേരിക്ക ഞെട്ടിവിറച്ചു നിൽക്കുകയാണ് . ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 96 796 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. പത്തനംതിട്ട സ്വദേശി സാമുവല്‍ (83), അദ്ദേഹത്തിന്‍റെ ഭര്യ മേഴ്സി സാമുവല്‍ എന്നിവരാണ് മരിച്ചത്. കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി(71) എന്ന മലയാളിയുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മണിക്കൂറിന്‍റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്.കടുത്ത ന്യുമോണിയ ബാധിതയെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കോവിഡ് ആണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിതീകരണം വന്നിട്ടില്ല. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഫലം കോവിഡ് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഇരുവരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഇന്നലേയും ഒരു മലയാളി അമേരിക്കയില്‍ മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായി മാത്യു ജോസഫ് (78) ആയിരുന്നു മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണ നിരക്കില്‍ ഇറ്റലി ആണ് മുന്നില്‍. 18279 പേരാണ് അവിടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 143626 ആണ്. ഇന്നലെ മാത്രം 610 പേരാണ് ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇന്നലേയും കൂട്ട മരണങ്ങള്‍ തുടര്‍ന്നു.1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 16691 ആയി. രോഗാബാധിതരുടെ എണ്ണം 4685566 ആണ്. ലോകത്തെ കോവിഡ് രോഗികളുടെ നാലില്‍ ഒന്നും അമേരിക്കയിലാണ് ഉള്ളത്. അമേരിക്കയില്‍ ഇന്നലെ മരിച്ചവരില്‍ മലയാളി ദമ്പതികളും ഉള്‍പ്പെടുന്നു.

സ്പെയ്നില്‍ മരണ സംഖ്യ പതിനയ്യായിരം കടന്നു. 15447 പേരാണ് ഇതുവരെ അവിടെ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 655 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 153222 ആണ്. 50002 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും മരണ സംഖ്യ ഉയരുകായാണ്. 12210 പേരാണ് ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെമാത്രം 1341 പേര്‍ മരിച്ചു.

യുകെയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച 881 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം സംഖ്യ 7978. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 65077 ആണ്. പുതുതായി 4334 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. യുഎഇയില്‍ 2900 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ 3 അടക്കം 174 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ മാത്രം 355 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി. 35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയും അറിയിച്ചു.

Top