ഇന്ത്യയിൽ ആശങ്ക !24 മണിക്കൂറിനുള്ളില്‍ 6,500ലേറെ കേസുകള്‍; മരണം 4167.അമേരിക്കയിൽ ലക്ഷം മരണം. രോഗികൾ പതിനേഴ്‌ ലക്ഷത്തോടടുക്കുന്നു .ലോകത്ത് മരണം 347,950

വാഷിങ്‌ടൺ:കോവിഡ്‌  രോഗത്താൽ ലോകത്ത് ഇതുവരെ മരണം 3,47,950 ആയി . ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണവും ആശങ്കയോടെ ഉയരുകയാണ് .കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി. 4,167 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 60, 490 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കണക്കനുസരിച്ച്‌ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇറാനെയും കവച്ചു വെച്ചിരിക്കുന്നു വൈറസ് ബാധിതരുടെ എണ്ണത്തില്‍. യു.എസ്, ബ്രസീല്‍, റഷ്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇന്ത്യ എന്നിവയാണ് പത്ത് രാജ്യങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ്‌ നിസാരമാണെന്ന്‌ തുടക്കംമുതൽ പ്രതികരിച്ച അമേരിക്കയിൽ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ്‌ ലക്ഷത്തോടടുത്തു. ഏറ്റവും കൂടുതലാളുകൾ മരിച്ച  ന്യൂയോർക്കിൽ മുപ്പതിനായിരത്തോളം  പേർക്കാണ്‌ ജീവൻ‌ നഷ്ടപ്പെട്ടത്‌. നാലു ലക്ഷത്തോളം‌ രോഗികൾ. ഡിസംബറിൽ ചൈനയിൽ കോവിഡ്‌ സ്ഥിരീകരിച്ച ശേഷം വൈകിയാണ്‌ അമേരിക്കയിൽ ‌ രോഗം എത്തിയതെങ്കിലും പിന്നീട്‌ കുതിച്ചു.  മാർച്ച്‌ 25ന്‌ 1260 പേരാണ്‌ മരിച്ചത്‌. ഏപ്രിൽ നാലിന്‌ പതിനായിരവും 12ന്‌ ഇരുപത്തിഅയ്യായിരവും കടന്നു. 23ന്‌ 50,234 ആയി. ഒരുമാസം പിന്നിട്ടപ്പോഴേക്കും മരണം ഇരട്ടിച്ചു.
ലോകത്ത്‌ രോഗികൾ 55,35,000 കടന്നു

ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോടടുത്തു. രോഗബാധിതർ 55,35,000 കടന്നു. അമേരിക്ക കഴിഞ്ഞാൽ ബ്രസീൽ, റഷ്യ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ്‌ കൂടുതൽ രോഗികൾ.  ബ്രസീലിൽ തിങ്കളാഴ്‌ചവരെ കോവിഡ്‌ സ്ഥിരീകരിച്ചത് 3,65,213 പേർക്ക്‌‌. 22,746 പേർ മരിച്ചു.

● ബ്രിട്ടനിൽ മരണം 36,793 ആണ്‌. രോഗികൾ 2,59,559
● റഷ്യയിൽ  24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത്‌ 9000  രോഗികളും 92 മരണവും. ആകെ രോഗികൾ 3,53,427. 3633 പേർ മരിച്ചു
● ചൈന: പുതുതായി 51 രോഗികൾ. ലക്ഷണങ്ങളില്ലാത്ത 40 പേർ‌
● ഇറ്റലി: 24 മണിക്കൂറിനിടെ  531 രോഗികൾ
● പാകിസ്ഥാൻ: രോഗികൾ 56,349. മരണം 1167
● നേപ്പാൾ: ഒരു ദിവസത്തെ ഏറ്റവും കൂടുതൽ രോഗികൾ തിങ്കളാഴ്‌ച. 79 രോഗികൾ
● സിംഗപ്പുർ: 344 പുതിയ രോഗികൾ. 340 പേരും വിദേശികൾ
● ജപ്പാൻ: തലസ്ഥാനമായ ടോക്യോയിലും മറ്റ്‌ നാലിടങ്ങളിലും പ്രഖ്യാപിച്ചിരുന്ന കോവിഡ്‌ അടിയന്തരാവസ്ഥ ജപ്പാൻ നീക്കി.

 

Top