ചൈനയിൽ നിന്ന് 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികൾ.ആസ്തികൾ മരവിപ്പിക്കാനും, യാത്രാവിലക്കിനുമായി അമേരിക്ക.

വാഷിങ്ടൺ: ചൈനക്ക് എതിരെ കടുത്ത നീക്കവുമായി അമേരിക്ക.ആസ്തികൾ മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും നീക്കം .20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് ചൈനയിൽനിന്ന്‌ വന്നത്. സാർസ്, പക്ഷിപ്പനി, പന്നിപ്പനി ഇപ്പോ കോവിഡ് 19 ഉം. ഇനിയും എങ്ങനെയാണ് ചൈനകാരണം പൊതുജനാരോഗ്യത്തിനുണ്ടാകുന്ന മാരകമായ ആഘാതങ്ങൾ ലോകം കണ്ടില്ലെന്ന് നടിക്കുക. ഏതെങ്കിലും ഒരുഘട്ടത്തിൽ ഇതിന് അവസാനം കണ്ടെത്തിയേ തീരൂ. ചൈനയിലേക്ക് ആരോഗ്യവിദഗ്ധരെ അയക്കാമെന്ന് യുഎസ് വാഗ്ദാനം നൽകിയതാണ്. പക്ഷേ അവരത് നിരസിച്ചുവെന്ന് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് -ഒബ്രിയാൻ പറഞ്ഞു.

കൊറോണ വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി കൃത്യമായ വിവരം കൈമാറിയില്ലെങ്കിൽ ചൈനയ്ക്കെതിരെ ഉപരോധത്തിനു യുഎസ് പ്രസിഡന്റിന് അധികാരം നൽകണമെന്നാവശ്യപ്പെട്ട് 9 സെനറ്റർമാർ ബിൽ അവതരിപ്പിച്ചു. യുഎസിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ചൈന പൂർണ വിവരങ്ങൾ കൈമാറിയതായി 60 ദിവസത്തിനകം പ്രസിഡന്റ് കോൺഗ്രസിനെ രേഖാമൂലം അറിയിക്കണമെന്ന് ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ പറയുന്നു. ചൈന നിസ്സഹകരിച്ചാൽ അവരുടെ ആസ്തികൾ മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും പ്രസിഡന്റിന് അധികാരം നൽകാൻ നിയമം ശുപാർശ ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപതുവർഷത്തിനുള്ളിൽ ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്ത് വ്യാപിച്ചത് അഞ്ച് പകർച്ചവ്യാധികളെന്നും ഇനിയതിന് അവസാനം വേണമെന്നും അമേരിക്ക. ഇതിനെതിരേ ലോകത്തെ ജനങ്ങൾ ഉണരുകയും ചൈനയിൽനിന്നുള്ള പകർച്ചവ്യാധികൾ ഇനിയും സഹിക്കാനാവില്ലെന്ന് വിളിച്ചുപറയാൻ പോകുകയുമാണെന്നും റോബർട്ട് ഒബ്രിയാൻ പറഞ്ഞു.

“കോവിഡ് വൈറസ് വന്നത് വുഹാനിൽനിന്നാണെന്ന് ഞങ്ങൾക്കറിയാം. അവിടത്തെ പരീക്ഷണശാലയോ മാർക്കറ്റോ ആണ് വൈറസിന്റെ ഉറവിടമെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നാണ് ഞാൻ കരുതുന്നത്. രണ്ടായാലും അത് ചൈനയിൽനിന്നുതന്നെയാണ്”- അദ്ദേഹം പറഞ്ഞു.ഇതിനിടെ, ലോകാരോഗ്യ സംഘടനയിൽ നിന്നു തയ്‌വാനെ പുറത്താക്കിയതും ആരോഗ്യമേഖലയിലെ വിവരങ്ങൾ കൈമാറാൻ അവരെ അനുവദിക്കാതിരുന്നതുമാണ് കൊറോണ വൈറസ് പരക്കാനുള്ള കാരണമെന്ന് ഉന്നത യുഎസ് സംഘം വിലയിരുത്തി.

Top