പൂർണ ആരോഗ്യവാനായിരുന്ന 17 കാരനും മരിച്ചു!! കൊറോണയിൽ ചെറുപ്പക്കാരും സുരക്ഷിതരല്ല, മുന്നറിയിപ്പുമായി യുഎസ്

ലോസ് ആഞ്ജലോസ് :ലോകത്തെ ഭയപ്പാടിലാക്കിയ മഹാമാരി ആയ കൊറോണ വൈറസ് വ്യാപനം ശക്തമാവുകയാണ് .കൊവിഡ് വൈറസ് ബാധ യുവാക്കളിൽ മരണ കാരണമാകില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇത്തരം ധാരണകളെല്ലാം തിരുത്തുന്നതാണ് യുഎസിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് രാജ്യത്ത് 17 കാരൻ മരിച്ചു. ലോസ് ആഞ്ജലസിന്റെ വടക്കൻ മേഖലയായ ലാൻകാസ്റ്ററിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് യുഎസിൽ പ്രായപൂർത്തിയാകാത്തൊരാൾ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്.

മരിച്ച 17 കാരൻ പൂർണ ആരോഗ്യവാനായിരുന്നുവെന്ന് ലോസ് ആഞ്ജലസ് മേയർ എറിക് ഗാർസേറ്റി പറഞ്ഞു. ഇത് യുവാക്കൾക്കുള്ള ഒരു മുന്നറിയിപ്പാണ്.കൊവിഡ് നിങ്ങളുടെ ജീവനും ഇല്ലാതാക്കിയേക്കും, നിങ്ങളുടെ രീതികൾ ഒരുപക്ഷേ ഒരു ജീവൻ ഇല്ലാതാക്കിയേക്കും, ഒരു പക്ഷേ ഒരു ജീവൻ രക്ഷിച്ചേക്കാം, ആ ജീവിതം നിങ്ങളുടേത് തന്നെ ആയിരിക്കാം എറിക് പറഞ്ഞു.

കുട്ടികളും വീടുകളിൽ തന്നെ അടച്ചിരിക്കണം. ആരെങ്കിലും വീടിന് പുറത്തിറങ്ങിയാൽ അധികൃതർ അവരെ തിരികെ വീടിനുള്ളിൽ എത്തിക്കുമെന്നും എറിക് വ്യക്തമാക്കി. നിലവിൽ ലാൻസെസ്റ്ററിൽ മാത്രം 11 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. 50 നും 70 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. നേരത്തേ കൊറോണ പൊട്ടിപുറപ്പെട്ട ചൈനയിലും പ്രായപൂർത്തിയാകാത്ത രണ്ട് പേർ മരിച്ചിരുന്നു. ചെറുപ്പക്കാര്‍ക്ക് സ്വാഭാവിക പ്രതിരോധ ശേഷിയുണ്ടെന്നും അതിനാല്‍ കൊറോണ വരുന്നതിനുള്ള സാധ്യത കുറവാണെന്നുമുള്ളത് തെറ്റായ ധാരണയാണെന്ന് നേരത്തേ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പ്രായമായവര്‍ക്കാണ് രോഗ സാധ്യത കൂടുതല്‍.

യുവാക്കളിലൂടെ അവരിലേക്ക് രോഗം പടരുന്നത് ഒഴിവാക്കണമെന്നും സംഘടന ഡബ്ല്യുഎച്ച്ഒ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. അതേസമയം ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമായി യുഎസ് മാറി. ചൊവ്വാഴ്ച മാത്രം ഇരട്ടിയിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നേരത്തേ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ 55,233 കോവിഡ് കേസുകളാണ് അമേരിക്കയില്‍ സ്ഥിരീകരിച്ചത്. 800ഓളം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.ഏതാണ്ട് 80 ലക്ഷം ആളുകളുള്ള ന്യൂയോര്‍ക്കില്‍ 157 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 15,000 ത്തോളം പേരില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

Top