കൊറോണയെ തോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും ; ട്രംപുമായി മോദി ചർച്ച നടത്തി.

ന്യൂഡൽഹി: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 63, 832 പേര്‍! ഇതുവരെ 11,70,159 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു .അതിനിടെ കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വിശദമായ ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണിൽ വിശദമായി സംസാരിച്ചു. കൊവിഡ് 19 നെ നേരിടാൻ ഇന്ത്യ- യുഎസ് പങ്കാളിത്തത്തിന്റെ എല്ലാകഴിവും പ്രയോജനപ്പെടുത്താമെന്ന് ഇരുവരും ധാരണയിലെത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു.കൊവിഡ് അമേരിക്കയിൽ ഭീതി പടർത്തിയാണ് പടരുന്നത്. അമേരിക്കയിൽ ആകെ കൊവിഡ് മരണ സംഖ്യ 7,406 ആയി. 278,458 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 1,500 ലേറെ മരണങ്ങളാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Top