ബ്രേ മലയാളിഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഓണാഘോഷം ഈ വർഷവും ഗംഭീരമാകും! ഒരുക്കങ്ങൾ പൂർത്തിയായി !

ഡബ്ലിൻ : ബ്രേ മലയാളി ജനഹൃദയങ്ങളിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ സീറോ മലബാർ സഭ ബ്രേ മാസ് സെന്ററിന്റെ ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാകും.ഒരുക്കങ്ങൾ പൂർത്തിയായതായി ബ്രേ സീറോ മലബാർ കുർബാന സെന്ററിലെ ട്രസ്റ്റിമാരായ തോംസൺ തോമസും ,ഉല്ലാസ് തോമസും അറിയിച്ചു.

നാളെ ശനിയാഴ്ച്ച ബ്രേ Ballywaltrim കമ്മ്യൂണിറ്റി സെൻററിൽ വച്ച് രാവിലെ 9. 30 മുതൽ വൈകുന്നേരം 7 മണി വരെയാണ് ഓണാഘോഷം.സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോഡിനേറ്റർ റവ .ഫാ ജോസഫ് മാത്യു ഓലിയകാട്ടിൽ ഓണാഘോഷം ഉൽഘാടനം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 9 30 മുതൽ സ്പോർട്സ് & ഗെയിംസ് പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. വുമൺസ് ആം റെസിലിംഗ്, വടംവലി മത്സരം കപ്പിൾ ഡാൻസ് , മ്യൂസിക്കൽ ചെയർ ,ഫുട്ബോൾ ഷൂട്ട് ഔട്ട് തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്നു.

ഓണപ്പുലരി കുടുംബ സംഗമം മാമാങ്കത്തിൽ പത്മശ്രീ കെ ജെ യേശുദാസിനോടൊപ്പം ഗാനം ആലപിച്ച ലിൻസൻ നേതൃത്വത്തിലുള്ള ബ്ലൂ ഡയമണ്ട് ട്രൂപ്പിന്റെ ഗാനമേള ,വയനിലിസ്റ്റ് ആദം ബിനു ഒരുക്കുന്ന ‘Dancing with Violin Show’,ഭരതനാട്യം ,പുലികളി ,ചെണ്ടമേളം ,മോഹിനിയാട്ടം ഫ്യൂഷൻ ഡാൻസ് ,തിരുവാതിര ,മ്യൂസിക് തുടങ്ങിയ വിവിധയിനം കലാകായിക പരിപാടികൾ കൂടാതെ ,മലബാർ കിച്ചൻ ഒരുക്കുന്ന 25 വിവിധ ഇനങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ടായിരിക്കും .

Top