ബ്രക്‌സിറ്റ്; അയർലൻഡിലെ യൂറോപ്യൻ യൂണിയനു സംശയമെന്നു വരദാർക്കർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ബ്രക്‌സിറ്റിലൂടെ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തായ സാഹചര്യത്തിൽ ഉടൻ തന്നെ അയർലൻഡും യൂണിയൻ വിട്ടേയ്ക്കുമെന്ന സംശയത്തിൽ യൂറോപ്യൻ യൂണിയൻ അധികൃതർ. ഇതു സംബന്ധിച്ചുള്ള ഐറിഷ് സാമൂഹിക സുരക്ഷാ വിഭാഗം മന്ത്രി ലിയോ വരദാർക്കറാണ് പ്രസ്താവന നടത്തിയത്.
ബ്രിട്ടനു പുറമെ അയർലണ്ടും യൂണിയൻ വിടുമെന്നാണ് പലരും കരുതുന്നതെന്നും, എന്നാൽ തങ്ങൾ യൂണിയനിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും വരേദ്കർ വ്യക്തമാക്കി.
ഞങ്ങൾ യൂറോപ്പിൽ തുടരും, യൂറോപ്പ് ഞങ്ങളുടെ വീടാണ്, ഇത് (യൂറോപ്പിനെ) നിർമ്മിക്കാൻ സഹായിച്ചത് ഞങ്ങളാണ്, യൂറോപ്പിന്റെ ഹൃദയഭാഗത്തുതന്നെ ഞങ്ങൾ തുടരും’ വരേദ്കർ പറഞ്ഞു.
ബ്രെക്‌സിറ്റിനു ശേഷം നടക്കുന്ന ചർച്ചകളിൽ അയർലണ്ടിന് പ്രത്യേക പ്രാധാന്യം നൽകണം എന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ അഭിപ്രായത്തെ വരേദ്കർ സ്വാഗതം ചെയ്തു. അതേസമയം അയർലണ്ടിന്റെ നിലപാട് ജർമ്മൻ ചാൻസലർ ആംഗല മെർക്കലടക്കമുള്ള നേതാക്കളെ അറിയിക്കാൻ കൂടുതൽ ശ്രമം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.<

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top