അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഒരു ബില്യൺ സ്പെൻഡിങിനെ ബ്രക്സിറ്റ് ഒരു തരത്തിലും ബാധിക്കുകയില്ലെന്നു വിദേശ കാര്യ മന്ത്രി ചാർളി ഫൽഗാൻ വ്യക്തമാക്കി. ബ്രക്സിറ്റ് റഫറണ്ടം നിലവിലുണ്ടെങ്കിലും സർക്കാരിന്റെ ബജറ്റ് ഇപ്പോഴും ട്രാക്കിൽ തന്നെയാണെന്നും, നിലവിൽ സർക്കാർ ഉദ്ദേശിക്കുന്ന ഒരു ബില്യൺ ടാക്സ് കട്ട് നടപ്പാക്കുക തന്നെ ചെയ്യുമെന്നും സർക്കാർ വൃത്തങ്ങളും വ്യക്തമാക്കി.
എന്നാൽ, ബ്രക്സിറ്റിനു പിന്നാലെ രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധിയെ അത്രയ്ക്കു കുറച്ചു കാണാൻ സാധിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തുണ്ടായതിനു സമാനമായ സാഹചര്യം ഇതുവരെയും ഉടലെടുത്തിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ബ്രക്സിറ്റിന്റെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സർക്കാരിനെ ഇതുവരെയു ബാധിച്ചു തുടങ്ങിയിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ബ്രക്സിറ്റിന്റെ പ്രതിസന്ധി രാജ്യത്തെ നേരിട്ടു ബാധിച്ചു തുടങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിനോടു അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിൽ തമ്മിലുള്ള രണ്ടു വർഷത്തെ നെഗോസിയേഷൻ പീരിഡിനിടയിൽ തന്നെ മറ്റെല്ലാം രാജ്യങ്ങൾക്കും സ്റ്റെബിലിറ്റി വീണ്ടെടുക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വൃത്തങ്ങൾ.