സ്വന്തം ലേഖകൻ
ഡബ്ലിൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അയർലൻഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കു നീങ്ങുമെന്നു റിപ്പോർട്ടുകൾ. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചപ്പോൾ തന്നെ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യൂറോപ്യൻ യൂണിയന്റെ സാമ്പത്തികത്തെപ്പോലും ബ്രിട്ടന്റെ പിന്മാറ്റം ബാധിക്കുമെന്നു കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ അയർലണ്ടിന് സാമ്പത്തികപരമായി വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നു ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് (എൽ.എസ്.ഇ) നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. അയർലണ്ട് നേരിടാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് ഇപ്പോൾ ഇത്് വിരൽ ചൂണ്ടുന്നത്. നിലവിലുള്ള സൂചനകൾ അനുസരിച്ച് യൂറോപ്യൻ യൂണിയൻ വിടാനുള്ള ഹിതപരിശോധനയ്ക്ക് അനുകൂലമായി ബ്രിട്ടണിലെ ഭൂരിപക്ഷം പേരും വിധിയെഴുതിയേക്കും എന്ന സാഹചര്യമാണ് നിലവിലുള്ളത്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന സാഹചര്യം (Brexit) ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുമെന്നും, ഇത് ആനുപാതികമായി അയർലണ്ടിനെയും മോശമായി ബാധിക്കുമെന്നും ഗവേഷണം പറയുന്നു. 2008ൽ സംഭവിച്ച ആഗോളസാമ്പത്തിക മാന്ദ്യത്തിന് സമാനമായിരിക്കും ബ്രിട്ടനിലെ സാഹചര്യമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അയർലണ്ടിന്റെ സാമ്പത്തിക വരവിൽ 1% മുതൽ 2.4% വരെ ഇടിവുണ്ടാകാനും സാധ്യതയുണ്ട് എന്ന് എൽ.എസ്.ഇ ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ തോമസ് സാംപ്‌സൺ പറഞ്ഞു. ബ്രിട്ടനുമായി വലിയ കച്ചവട ബന്ധങ്ങളുള്ളതിനാലാണ് അയർലണ്ടും പ്രതിസന്ധി നേരിടേണ്ടി വരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയർലണ്ടിനു പുറമെ നെതർലാന്റ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾക്കും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടതായി വരുമെന്നും പഠനത്തിൽ പറയുന്നുണ്ട്. 2017നു മുമ്പാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകണോ വേണ്ടയോ എന്ന് ആത്യന്തികമായി തീരുമാനിക്കുക<