പുതിയ ബ്രോഡ് ബ്രാൻഡ് പ്ലാനുകളുമായി കമ്പനികൾ; ഒരു വർഷത്തേയ്ക്കുള്ള ചാർജ് വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ബ്രെഡ്ബാൻഡ് പ്ലാനുകളുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ. പുതിയ ഉപഭോക്താക്കൾക്ക് ഒരു വർഷത്തേയ്ക്കുള്ള ബ്രോഡ്ബാൻഡ് ചാർജ്ജ് വെട്ടിക്കുറയ്ക്കുകയാണ് സ്‌കൈ ചെയ്തിട്ടുള്ളത്. ട്രിപ്പിൾ പ്ലേ പ്ലാൻ വഴി 100 യൂറോ ക്യാഷ് ബാക്ക് നൽകുന്ന ഓഫറാണ് എയർ നൽകുന്നത്.
സ്‌കൈ കണക്ഷൻ എടുക്കുന്ന പുതിയ ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ്, ടെലിഫോൺ കോളുകൾ, സ്‌കൈ ടിവി ഒറിജിനൽ എന്നീ സർവീസുകൾ മാസം വെറും 55 യൂറോയ്ക്ക് കമ്പനി ലഭ്യമാക്കുന്നു. ഇത് വർഷത്തിൽ 354 യൂറോയോളം ഉപഭോക്താക്കൾക്ക് ളാഭം നൽകുമെന്നും കമ്പനി പറയുന്നു. നിലവിലുള്ള സ്‌കൈ ടിവി ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ്, ടെലിഫോൺ എന്നീ സർവീസുകൾ മാസത്തിൽ 35 യൂറോയ്ക്കും കമ്പനി ലഭ്യമാക്കും.
ഉപഭോക്താക്കളെ ആകർഷിക്കാനായി എയറും വൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അൺലിമിറ്റഡ് 100 എംബി ഫൈബർ ബ്രോഡ്ബാൻഡ്, അൺലിമിറ്റഡ് ഓഫ് പീക്ക് നാഷണൽ കോളുകൾ എന്നിവയാണ് എയറിന്റെ ഓഫറുകൾ. ആദ്യ ആറു മാസങ്ങളിൽ ഇതിന് 52 യൂറോയും, പിന്നീടുള്ള ഓരോ മാസവും 62 യൂറോ വീതവുമാണ് ഇതിന് ഈടാക്കുക..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top