ബിസിനസിനു അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡ് പിന്നിലേയ്ക്ക്

ഡബ്ലിന്‍: ബിസ്‌നസ് തുടങ്ങുന്നതിന് അനുകൂലമായ സ്ഥലങ്ങളുടെ നരിയില്‍ അയര്‍ലന്‍ഡിന് തിരിച്ചടി. പട്ടികയില്‍ രാജ്യം താഴേയ്ക്ക് പോയി. ലോകബാങ്കിന്റെ ബിസ്‌നസ് റിപ്പോര്‍ട്ടില്‍ പതിനേഴാം സ്ഥാനത്താണ് അയര്‍ലന്‍ഡ്. തദ്ദേശീയ സംരംഭങ്ങളെ ഏത് വിധത്തില്‍ സഹായിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

2011ല്‍ അയര്‍ലന്‍ഡിന് കൈവരിക്കാന്‍ കഴിഞ്ഞിരുന്ന സ്ഥാനത്തേക്കാള്‍ എട്ട് സ്ഥാനം താഴെ പോയിരിക്കുകയാണ് ഇപ്പോള്‍. അന്ന് പത്താംസ്ഥാനത്തായിരുന്നു അയര്‍ലന്‍ഡ്. പതിനൊന്ന് തരത്തിലുള്ള നിയന്ത്രണങ്ങളെയാണ് കണക്കിലെടുത്തിരിക്കുന്നത്. ബിസ്‌നസ് തുടങ്ങുന്നതിന്, വൈദ്യുതി ലഭിക്കുന്നതിന്, ടാക്‌സ് നല്‍കുന്നതിന്, കരാര്‍ വ്യവസ്ഥപ്രകാരം നടപ്പാക്കുന്നതിന് തുടങ്ങിയതിനുള്ള നിയമ നിയന്ത്രണങ്ങളാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. നിക്ഷേപകരെ സംരക്ഷിക്കുന്നതില്‍ അയര്‍ലന്‍ഡ് മികച്ചപ്രകടനമാണ്. കമ്പനി ടാക്‌സ് സംവിധാനം ലോകത്തിലെ എട്ടാമത്തെ ഫലപ്രദമായ സംവിധാനമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കരാര്‍ നടപ്പാക്കുന്നതില്‍ അയര്‍ലന്‍ഡ് പുറകിലാണ്. വിവിധ വികസ്വര രാജ്യങ്ങളിലേത് പോലെയാണ് ഇക്കാര്യത്തിലെ സംവിധാനം. സിങ്കപൂരാണ് ഇക്കുറിയും ഒന്നാമന്‍. ന്യൂസ് ലാന്‍ഡ്, ഡെന്മാര്‍ക്ക്, തെക്കന്‍ കൊറിയ,ഹോങ്കോങ് എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങള്‍. അയര്‍ലന്‍ഡിന്റെ സ്ഥാനം യുകെ,യുഎസ്, ഓസ്‌ട്രേലിയ , കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ശേഷമാണ്. ഫ്രാന!്‌സ്, നെതര്‍ലാന്‍ഡ്,സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ അയര്‍ലന്‍ഡിന്റെ സ്ഥാനം മുന്നിലാണ്.

ഫോബ്‌സ് മാഗസിന്‍ കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെ നാലാം സ്ഥാനം നല്‍കിയിരുന്നു.ഡെന്മാര്‍ക്ക്, ഹോങ്കോങ്, ന്യൂസ് ലാന്‍ഡ് എന്നീരാജ്യങ്ങള്‍ക്ക് പുറകിലായാണ് അയര്‍ലന്‍ഡിന് സ്ഥാനം നല്‍കിയിരുന്നത്. വ്യക്തി സ്വാതന്ത്ര്യം, സാങ്കേതിക രംഗം, അഴിമതി, തുടങ്ങിയ വിവരങ്ങളും പരിശോധിച്ചായിരുന്നു ഇത്. ബിസ്‌നസ് തുടങ്ങാനുള്ള നഗരങ്ങളില്‍ ഡബ്ലിന് എട്ടാം സ്ഥാനമാണ് ലഭിച്ചിരുന്നത്. ലണ്ടനാണ് നഗരങ്ങളുടെ കാര്യത്തില്‍ ഒന്നാമത്. ആസംറ്റര്‍ ഡാം , സ്റ്റോക്ക് ഹോം എന്നിവയും പട്ടികയിലുണ്ട്.

Top