
സ്വന്തം ലേഖകൻ
ഡബ്ലിൻ: കാറിന്റെ ഡിക്കിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 14 പട്ടിക്കുട്ടികളെ ഗാർഡാ സംഘം കണ്ടെത്തി പുറത്തെടുത്തു. ഡബ്ലിൻ പോർട്ടിലെ പ്രോമെൻഡോ റോഡിലെ പാർക്കിങ് ഏരിയയിലെ കാറിനുള്ളിലായിരുന്നു കഴിഞ്ഞ ദിവസം നായ്ക്കുട്ടികളെ കണ്ടെത്തിയത്.
വിവിധ ബ്രീഡുകളിൽ പെട്ട നായ്ക്കുട്ടികളാണ് കാറിന്റെ ഡിക്കിക്കുള്ളിൽ നിന്നും കണ്ടെത്തിയത്. ഇരുപതുകാരനായ യുവാവ് ഓടിച്ചിരുന്ന കാറിന്റെ ഡിക്കിക്കുള്ളിൽ നിന്നും കഴിഞ്ഞ ദിവസം നായ്ക്കുട്ടികളെ കണ്ടെത്തിയത്. ചെറിയ കണ്ടെയ്‌നറിനുള്ളിൽ സൂക്ഷിച്ചിരുന്ന വിവിധ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെയാണ് ഗാർഡാ സംഘത്തിനു കാണാനായത്. ശുദ്ധജലമോ വെള്ളമോ ലഭിക്കാത്ത രീതിയിൽ കാറിന്റെ ഡിക്കിയിലെ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തിലാണ് ഇവയെ സൂക്ഷിച്ചിരുന്നതെന്നും ഗാർഡാ സംഘം കണ്ടെത്തി.
മൃഗങ്ങളോടു ക്രൂരത നടത്തിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കുട്ടികളെ ഗാർഡാ സംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്ത്ത്. നായ്ക്കുട്ടികളെ വളർത്തുന്നതിനു മതിയായ രേഖകളും ഇവരുടെ പക്കലുണ്ടായിരുന്നില്ലെന്നും ഗാർഡാ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് ഗാർഡാ ഒരുങ്ങുന്നത്. 17000 യൂറോയ്ക്കു മുകളിൽ വിലവരുന്ന നായ്ക്കുട്ടികളെ യുകെയിലേയ്ക്കു വിൽപനയ്ക്കായി കടത്തിക്കൊണ്ടു പോകുകയായിരുന്നു എന്ന സംശയത്തിലാണ് ഗാർഡാ സംഘം.