കെയർ ഹോമിലെ ചികിത്സയിലെ വീഴ്ച: എല്ലാ തലത്തിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഡബ്ലിൻ: അരാസാ അറ്റാർക്ടാ കെയർ ഹോമിലെ വീഴ്ചകൾ സംബന്ധിച്ചു അന്വേഷണം നടത്തുന്നതിനായി സർക്കാർ തലത്തിൽ തീരുമാനം. ഇതു സംബന്ധിച്ചു പരിശോധിച്ചു റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് അധികൃതരെ സർക്കാർ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും സർക്കാർ തുടർ നടപടികൾ സ്വീകരിക്കുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്.
മാനസികവും – ശാരീരികവുമായി വെല്ലുവിളി നേരിടുന്നവരുടെ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന അറാസ് അറ്റാർടയിലാണ് ക്രമക്കേടുകൾ എച്ച്എസ്ഇയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കോ മയോത്തിലെ കേന്ദ്രത്തിലാണ് ഇപ്പോൾ ക്രമക്കേടുകൾ അധികൃതർ കണ്ടെത്തിയിരിക്കുന്നത്. സംഭവങ്ങളെ തുടർന്നു എച്ച്എസ്ഇ ഡോ.കെവിൻ മകോയുടെ അധ്യക്ഷതയിലുള്ള സ്വതന്ത്ര്യ സംഘത്തെ ഇതു സംബന്ധിച്ചു അന്വേഷണം ഏൽപ്പിച്ചിരിക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്ന എച്ച്എസ്ഇ സംഘം കണ്ടെത്തി പ്രാഥമിക വിവരങ്ങൾ പ്രകാരം കേന്ദ്രത്തിലെ ജീവനക്കാരുടെ വീഴ്ചയും, ഭരണപരമായ വീഴ്ചയുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പിന്നിലെ കാരണം. ഇതു പരിഹരിക്കാൻ വേണ്ട അടിയന്തര നടപടികൾ ആവശ്യമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top