ചാരിറ്റി കൺസോളിൽ മിന്നൽ പരിശോധന: സ്‌റ്റോറേജ് റൂമിൽ സൂക്ഷിച്ചിരുന്ന രഹസ്യ രേഖകൾ കണ്ടെത്തി

സ്വന്തം ലേഖകൻ

ഡബ്ലിൻ: വിവാദത്തിന്റെ ഭാഗമായി സിഇഒയ്ക്കു രാജി വയ്‌ക്കേണ്ടി വന്ന ചാരിറ്റി കൺസോളിൽ മിന്നൽ പരിശോധനയുമായി പുതിയ സിഇഒ. ചാരിറ്റി കൺസോളിന്റെ ഭാഗമായുള്ള സ്‌റ്റോർ റൂമിൽ പുതിയ സിഇഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രഹസ്യ രേഖകൾ കണ്ടെത്തി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ചാരിറ്റി കൺസോളിന്റെ പുതിയ എക്‌സിക്യുട്ടീവ് ഓഫിസറാണ് ഇപ്പോൾ പരിശോധന നടത്തിയത്.
ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസാണ് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. ഇതിനിടെ പുതിയ സിഇഒയ്ക്കു രഹസ്യ കേന്ദ്രത്തിൽ നിന്നു ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം സ്‌റ്റോറേജ് സ്ഥലത്തു പരിശോധന നടത്താൻ തയ്യാറായത്. ചാരിറ്റി സംബന്ധിച്ചുള്ള ആരോപണങ്ങൾ മാധ്യമങ്ങളിൽ എത്തിയതിനു ശേഷം അഞ്ചാം ദിവസമായ 28 നാണ് അധികൃതർ സ്റ്റോറേജ് റൂം തുറന്നു പരിശോധിക്കാൻ മുന്നോട്ടു വന്നതെന്നാണ് സൂചനകൾ.
നിലവിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുടെ ചുമതല വഹിക്കുന്ന ഹാളിനോടു സ്‌റ്റോർ മുറിയുടെ വാതിലിന്റെ ലോക്ക് തകർക്കാനും അകത്തു കയറാനും ഹൈക്കോടതി അനുവാദം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ഇവർ ലോക്ക് തകർത്ത് അകത്തു കടന്ന് പരിശോധന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top