
അഡ്വ.സിബി സെബാസ്റ്റ്യന്‍
ഡബ്ലിന്‍: ചാരിറ്റി കണ്‍സോളിള്‍ നടക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കണ്‍സോളിന്റെ രേഖകള്‍ നല്‍കി ഓര്‍ഗനൈസേഷന്റെ മാനേജ്‌മെന്റ് സഹകരിക്കുന്നില്ലെന്നു റിപ്പോര്‍ട്ട്. കണ്‍സോളിനെപ്പറ്റി അന്വേഷണം നടത്തിയ എച്ച്എസ്ഇ ഓഡിറ്റ് സംഘം 200 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്ന്.
ഈ റിപ്പോര്‍ട്ടിലാണ് എച്ച്എസ്ഇ ചാരിറ്റി കണ്‍സോള്‍ സഹകരിക്കുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.
ചാരിറ്റി കണ്‍സോളിന്റെ മാനേജ്‌മെന്റ് എച്ച്എസ്ഇയുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ൂയിസയിഡ് കണ്‍സോളിന്റെ മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പോള്‍ കെല്ലിയും അദ്ദേഹത്തിന്റെ ഭാര്യ പട്രീഷ്യയും മകന്‍ ടിം കെല്ലിയും കഴിഞ്ഞ ദിവസം എച്ച്എസ്ഇ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു മുന്നിലെത്തി മൊഴി നല്‍കിയിരുന്നു.
ചാരിറ്റിയില്‍ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ട് ഇടക്കാല സിഇഒ ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഇതു സംബന്ധിച്ചു എച്ച്എസ്ഇ അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.